| Monday, 29th June 2026, 12:57 pm

ബി.ജെ.പി ഓഫീസുകള്‍ വെറും കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളല്ല; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേത്രം: ബി.ജെ.പി തെലങ്കാന പ്രസിഡന്റ്‌

നിഷാന. വി.വി

ഹൈദരാബാദ്: ബി.ജെ.പി ഓഫീസുകള്‍ വെറും കെട്ടിടങ്ങളല്ല മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേത്രങ്ങളാണെന്ന് ബി.ജെ.പി തെലങ്കാന പ്രസിഡന്റ് എന്‍. രാംചന്ദര്‍ റാവു. സംസ്ഥാനത്തെ ഒമ്പത് ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തെലങ്കാനയില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കാനും താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുമുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. സംസ്ഥാനത്തുടനീളമുള്ള ബി.ജെ.പിയുടെ ഒമ്പത് ഓഫീസുകളുടെ ഉദ്ഘാടനം പാര്‍ട്ടിയുടെ സംഘടനാ വികാസത്തിലെ നാഴിക കല്ലാണെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ ഓരോ സംഘടനാ പ്രവര്‍ത്തകനും അഭിമാനകരവും ശുഭകരവുമായ നിമിഷമാണിതെന്നും ഈ ഓഫീസുകളിലൂടെ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും സന്ദേശവും എല്ലാ വീടുകളിലേക്കും എല്ലാ പൗരന്മാരിലേക്കും എത്തിക്കണമെന്നും റാവു പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തെലങ്കാനയിലെ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് എത്തിയ ബി.ജെ.പി ദേശീയ വക്താവ് നിതിന്‍ നബിനെയും അദ്ദേഹം സ്വാഗതം ചെയ്തു.

Content Highlight: BJP offices are not just concrete buildings; they are temples for party workers: BJP Telangana President

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more