| Wednesday, 5th June 2019, 12:09 pm

'മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഈദ് ആഘോഷിക്കണം, ബുദ്ധിമുട്ടുണ്ടാക്കിയാല്‍ നടപടി; മുന്നറിയിപ്പുമായി ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മറ്റുള്ളവര്‍ക്ക് ബുദ്ധിമുണ്ടാകാത്ത രീതിയില്‍ ഈദ് ആഘോഷിക്കണണെന്ന് ബി.ജെ.പി എം.പിയുടെ മുന്നറിയിപ്പ്. ബുലന്ദ്ശഹറില്‍ നിന്നുള്ള എം.പിയായ ഭോലാ സിങ്ങിന്റേതാണ് മുന്നറിയിപ്പ്.

‘ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ നോക്കണം. ഹിന്ദുക്കള്‍ ഹോളിയും ദിപാവലിയും, രക്ഷാ ബന്ധനുമൊക്കെ ആഘോഷിക്കാറുണ്ട്. രാജ്യം മുഴുവനായി. പക്ഷേ ഞങ്ങളുടെ ആഘോഷങ്ങള്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടായതായി പറഞ്ഞുകേട്ടിട്ടില്ല.’ എന്നാണ് ഭോലാ സിങ് പറഞ്ഞത്.

‘ഏതു മതത്തില്‍പ്പെട്ടയാളുടെ ആഘോഷമായാലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് അനുവദിച്ചുകൊടുക്കില്ല. നിങ്ങള്‍ക്ക് ആരാധന നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ചില സ്ഥലങ്ങളുണ്ട്. അതിനുവേണ്ടി റോഡുകള്‍ ബ്ലോക്കാക്കരുത്. അങ്ങനെ ചെയ്താല്‍ അത് തെറ്റാണ്. നടപടിയെടുക്കും.’ എന്നും ബോലാ സിങ് പറഞ്ഞു.

ബുലന്ദ്ശഹറില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ യോഗേഷ് വര്‍മ്മയെ 2,90057 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭോലാ സിങ് എം.പിയായത്.

Latest Stories

We use cookies to give you the best possible experience. Learn more