| Tuesday, 20th November 2018, 3:07 pm

വീഡിയോ; വോട്ട് ചോദിക്കാനെത്തിയ ബി.ജെ.പി എം.എല്‍.എയെ ചെരുപ്പമാലയണിയിച്ച് യുവാവ്; കയ്യേറ്റത്തിനൊരുങ്ങി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ട്‌ചോദിക്കാനെത്തിയ ബി.ജെ.പി എം.എല്‍.എയുടെ കഴുത്തില്‍ ചെരുപ്പമാലയണിയിച്ച് യുവാവ്.

മധ്യപ്രദേശിലെ നഗാധ കച്ച്‌റോഡില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി എത്തിയ ബി.ജെ.പി എം.എല്‍.എ ദിലീപ് ഷെഘാവത്തിനെയാണ് യുവാവ് ചെരുപ്പുമാല അണിയിച്ചത്.


മന്ത്രിയുമായുള്ള ചര്‍ച്ചക്കിടെ വാക്കുതര്‍ക്കം; ശരണം വിളിയും മുദ്രാവാക്യവുമായി ബി.ജെ.പി നേതാക്കള്‍; ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ കസ്റ്റഡിയില്‍


തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തിയതായിരുന്നു എം.എല്‍.എ. പ്രവര്‍ത്തകരില്‍ നിന്നും അഭിവാദ്യം സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെ ബി.ജെ.പിയുടെ തൊപ്പി വെച്ച് ഒരാള്‍ മുന്നോട്ട് വരികയും മന്ത്രിയുടെ കഴുത്തില്‍ മാലയിടുകയും ചെയ്യുകയായിരുന്നു.

മാല കഴുത്തില്‍ ഇട്ടതിന് ശേഷം മാത്രമാണ് അത് ചെരുപ്പുമാലയാണെന്ന് എം.എല്‍.എ തിരിച്ചറിയുന്നത്. ഇതോടെ കഴുത്തില്‍ നിന്ന് ദേഷ്യത്തോടെ ചെരിപ്പുമാല ഊരുകയും മാലയിട്ട ആളെ എം.എല്‍.എ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എ.എന്‍.ഐ ആണ് വീഡിയോ പുറത്തുവിട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more