ഹൈദരാബാദ്: തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാജാസിങ് പാക് സൈന്യം പുറത്തിറക്കിയ പാട്ട് കോപ്പിയടിച്ചതായി ആരോപണം. ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ച് കൊണ്ട് രാജാസിങ് പാടിയ പാട്ടാണ് വിവാദത്തിലായത്.
ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് പാകിസ്ഥാന്‍ (പാക് സൈന്യത്തിന്റെ മാധ്യമവിഭാഗം) പുറത്തിറക്കിയ പാട്ട് കോപ്പിയടിച്ചെന്നാണ് വിമര്‍ശനം. തങ്ങളുടെ പാട്ട് കോപ്പിയടിച്ചതില്‍ സന്തോഷമുണ്ടെന്നും പക്ഷെ സത്യം പറയാന്‍ കൂടി തയ്യാറാവണമെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാജാസിങ് പാടുന്ന പാട്ടിലെ വരികളും ഈണവും പാക് സൈന്യത്തിന്റെ പാട്ടിന് സമാനമാണ്. വരികളില്‍ ചിലതിന് മാറ്റം വരുത്തിയിട്ടുണ്ട്. ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്നുള്ളത് ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്നാക്കിയിട്ടുണ്ട്.
രാജാസിങ്ങിന്റെ പാട്ടിനെതിരെ ഇന്ത്യയിലും നിന്നും പാകിസ്ഥാനില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. ബി.ജെ.പി എം.എല്‍.എയുടേത് കോപ്പിയടിയല്ല മോഷമാണെന്ന് മുതിര്‍ന്ന പാക് മാധ്യമപ്രവര്‍ത്തകനായ ഹാമിദ് മിര്‍ ട്വീറ്റ് ചെയ്തു.