| Sunday, 20th May 2018, 11:02 am

സുരക്ഷാ പരിശോധനയുടെ ഭാഗമായി വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് അലഹബാദ് ബി.ജെ.പി എം.എല്‍.എ; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സുരക്ഷാ പരിശോധനയുടെ ഭാഗമായി തന്റെ വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബി.ജെ.പി എം.എല്‍.എ. അലഹബാദ് പൊലീസ് സൂപ്രണ്ടിനോടാണ് എം.എല്‍.എ ഹര്‍ഷ്‌വര്‍ധന്‍ ബജ്‌പേയി തട്ടിക്കയറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.


Dont Miss ആരാധകരെ അത്ഭുതപ്പെടുത്തി ദിലീപിന്റെയും ദുല്‍ഖറിന്റെയും ഡബ്‌സ്മാഷുമായി മീനാക്ഷി


യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു എം.എല്‍.എ. എന്നാല്‍ ചടങ്ങിനെത്തിയ തന്നെ പൊലീസുകാരന്‍ തിരിച്ചറിഞ്ഞില്ലെന്നും വാഹനം തടഞ്ഞു എന്നും പറഞ്ഞായിരുന്നു എം.എല്‍.എ പൊലീസുകാരന് നേരെ ആക്രോശവുമായി എത്തിയത്.

അക്രമത്തിന്റെ ഭാഷമാത്രമേ നിങ്ങള്‍ക്ക് അറിയുള്ളൂ എന്ന് പറഞ്ഞ് പൊലീസുകാരന് നേരെ അടുക്കുകയായിരുന്നു എം.എല്‍.എ. എ.എന്‍.ഐ ആണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അലഹബാദ് നോര്‍ത്ത് മണ്ഡലത്തിലെ എം.എല്‍.എയാണ് ബജ്‌പേയി. സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്നായിരുന്നു എം.എല്‍.എയുടെ പരാതി. ഒടുവില്‍ എം.എല്‍.എയെ അനുനയിപ്പിച്ച് നേതാക്കള്‍ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

We use cookies to give you the best possible experience. Learn more