| Friday, 24th April 2020, 7:12 pm

'കൈ കൊട്ടി കൊറോണയെ ഓടിക്കുകയാണോ നിങ്ങള്‍, വിഡ്ഢിത്തരത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയാണോ?'; ബി.ജെ.പി എം.എല്‍.എ, വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച ഉത്തര്‍പ്രദേശിലെ സീതാപൂര്‍ എം.എല്‍.എയോട് പാര്‍ട്ടി വിരുദ്ധ നടപടിയ്ക്ക് വിശദീകരണം ചോദിച്ച് ബി.ജെ.പി. പാര്‍ട്ട്ി വിരുദ്ധ നടപടിയ്ക്ക് വിശദീകരണം ചോദിച്ച് സീതാപൂര്‍ എം.എല്‍.എ സദര്‍ രാകേഷ് രാത്തോറിനോട് വിശദീകരണം ചോദിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ നടപടികള്‍ നടത്തിയ എം.എല്‍.എയ്‌ക്കെതിരെ നിരവധി പരാതികള്‍ വരുന്നുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വതന്ത്ര ദേവ് സിങ് പറഞ്ഞു.

ഒരു പ്രാദേശിക ബി.ജെ.പി നേതാവിനോട് എം.എല്‍.എ സംസാരിക്കുന്ന ആഡിയോ ക്ലിപ്പ് വ്യാഴാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആളുകളോട് കൊറോണയെ ഇല്ലാതാക്കാന്‍ കൈകൊട്ടാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പൂര്‍ണ്ണമായും തെറ്റാണെന്ന് ക്ലിപ്പില്‍ എം.എല്‍.എ പറയുന്നു.

‘കൈ കൊട്ടി കൊറോണയെ ഓടിക്കുകയാണോ നിങ്ങള്‍,  വിഡ്ഢിത്തരത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയാണോ?,. ശംഖ് മുഴക്കിയത് കൊണ്ട് കൊറോണ പോവുമോ?. നിങ്ങളെ പോലുള്ളവര്‍ വിഡ്ഡികളാവുകയാണ്. നിങ്ങളുടെ ജോലി അവരെടുക്കുകയാണ്. വൈറസിനെ ഇല്ലാതാക്കാന്‍ കൈകൊട്ടുമ്പോള്‍’, എം.എല്‍.എ ഇങ്ങനെയാണ് പ്രാദേശിക നേതാവിനോട് പറഞ്ഞത്. എം.എല്‍.എ ഇത് വരെ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more