| Monday, 6th August 2018, 8:11 pm

'തീവ്രവാദിയെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്'; ആം ആദ്മി പാര്‍ട്ടിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അംനാഥുള്ള ഖാനെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ ഒ.പി ശര്‍മ്മ. ദല്‍ഹി സര്‍ക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അസ്വാരസ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചക്കിടെയായിരുന്നു എം.എല്‍.എയുടെ വിദ്വേഷകരമായ പ്രസ്താവന.

“തെറ്റായി എന്തെങ്കിലും ചെയ്താല്‍ തീവ്രവാദികളെപ്പോലെ നിങ്ങളും ജയിലില്‍ പോകും. എന്തിനാണ് നിങ്ങള്‍ വിവരക്കേട് പുലമ്പുന്നത്. തീവ്രവാദികളെപ്പോലെ സംസാരിക്കുന്നത് എന്തിനാണ്. മനുഷ്യരെപ്പോലെ സംസാരിക്കൂ.. തീവ്രവാദികളെപ്പോലെയല്ല. ”

അതേസമയം ശര്‍മ്മയുടെ പ്രസ്താവനയ്‌ക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ളവര്‍ രംഗത്തെത്തി. മുസ്‌ലിങ്ങളോടുള്ള ബി.ജെ.പിയുടെ മനോഭാവമാണ് എം.എല്‍.എയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ALSO READ: ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും അവസാനിപ്പിക്കണം: മുഖ്യമന്ത്രി

“ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും പേരില്‍ രാജ്യം വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുക എന്നതാണ് അവരുടെ നയം.”

മുസ്‌ലിങ്ങളെല്ലാം തീവ്രവാദികളാണെന്നാണ് ബി.ജെ.പി കരുതുന്നതെന്നായിരുന്നു അംനാഥുള്ള ഖാന്റെ പ്രതികരണം. രാജ്യത്തെ കലുഷിതമാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിങ്ങളെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more