| Monday, 23rd June 2025, 6:56 pm

പാലക്കാട്- കോഴിക്കോട് സ്‌പെഷ്യല്‍ ട്രെയിനിനെ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ച് സ്വീകരിച്ച് ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പുതിയതായി അനുവദിച്ച പാലക്കാട്- കോഴിക്കോട് സ്‌പെഷ്യല്‍ ട്രെയിനിനെ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ച് ബി.ജെ.പി നേതാക്കള്‍ സ്വീകരിക്കുന്ന വീഡിയോ പുറത്ത്.

പാലക്കാട്‌ ബി.ജെ.പി ജില്ല പ്രസിഡന്റ്‌ പ്രശാന്ത് ശിവന്‍, സി. കൃഷ്ണകുമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഭാരത് മാതാ കീ ജയ് വിളിച്ച് ആരതി ഉഴിഞ്ഞ് ട്രെയിനിനെ സ്വീകരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കൂടെയുള്ള അണികള്‍ ആരതി ഉഴിയുന്ന സമയത്ത് കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം.

ട്രെയിനിന് ചുറ്റും ഉഴിഞ്ഞ തേങ്ങ പ്രശാന്ത് ശിവന്‍ തറയിലടിച്ച് പൊട്ടിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

മലബാര്‍ മേഖലയിലെ യാത്രക്കാരുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുന്നതിനായി കാലങ്ങളായി ബി.ജെ.പിയുടെ ജില്ല, സംസ്ഥാനഘടങ്ങള്‍ കേന്ദ്ര റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടതിന്റ അടിസ്ഥാനത്തിലാണ് പാലക്കാട്- കോഴിക്കോട് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതെന്നും പ്രശാന്ത് ശിവന്‍ വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

Content Highlight: BJP leaders welcome newly sanctioned Palakkad-Kozhikode special train with a picture of Bharatamba

We use cookies to give you the best possible experience. Learn more