മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ഇപ്പോള്‍ ബി.ജെ.പി നേതാവുമായ മന്തൂറാം പവാറിന്റെ മകന്‍ നന്നു പവാറാണ് ഇവിടെ വില്ലന്‍.
റായ്പൂര്‍: ചത്തീസ്ഗഡിലെ ബി.ജെ.പി നേതാവിന്റെ മകന്‍ നടുറോഡില്‍ വെച്ച് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ഇപ്പോള്‍ ബി.ജെ.പി നേതാവുമായ മന്തൂറാം പവാറിന്റെ മകന്‍ നന്നു പവാറാണ് ഇവിടെ വില്ലന്‍. കാറില്‍ സുഹൃത്തുക്കളുമായി സഞ്ചരിക്കുകയായിരുന്നു തന്റെ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ കഴിയാത്തതിന് റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ കാറില്‍ നിന്നും ഇറങ്ങി മര്‍ദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 15ന് റായ്പ്പൂരിനടുത്ത് ഖേര്‍ഖട്ടയിലായിരുന്നു സംഭവം. എന്നാല്‍ ഇപ്പോഴാണ് അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡീയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. എങ്കിലും പോലീസ് നടപടിയൊന്നും ഉണ്ടായിട്ടില്ല. മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.