തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന് അമേഠിയിലെ തോല്‍വി മുന്നില്‍ കണ്ടെന്ന് അവകാശപ്പെട്ട്
ബി.ജെ.പി നേതാക്കള്‍.
അമേഠിയിലുള്ള പരാജയം മുന്നില്‍ കണ്ടാണ് രാഹുല്‍ വയനാട്ടില്‍ വന്ന് മത്സരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
“”അമേഠി പോകുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ ഈ പേജില്‍ എഴുതിയപ്പോള്‍ കൊങ്ങികളും കമ്മികളും വലിയ പരിഹാസമായിരുന്നു. ഏതായാലും ഇനിയിപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം. കാരണം സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കുന്നത് അനുചിതമല്ലേ.””- എന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതേ അഭിപ്രായം ശോഭാ സുരേന്ദ്രനും പങ്കുവെച്ചു. “”അമേഠിയും ബി.ജെ.പി പിടിക്കും എന്നത് ഏവര്‍ക്കും മനസ്സിലായിരിക്കുന്നു. കുടുംബമല്ല പ്രവര്‍ത്തനമാണ് വോട്ടര്‍മാരുടെ പ്രഥമ പരിഗണനയെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കിയത് നന്ന്. സ്മൃതി ജിക്ക് വിജയാശംസകള്‍ക്ക് ഒപ്പം പിറന്നാളാശംസകളും.””- എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ കുറിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് ഉമ്മന്‍ ചാണ്ടിയാണ് ആദ്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പട്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.
വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലുമായി സംസാരിച്ചെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറായാല്‍ താന്‍ പിന്‍മാറുമെന്ന്് നിലവിലെ സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രചരണ ചമതല മുഴുവന്‍ ഏറ്റെടുക്കുമെന്നും ടി. സിദ്ദിഖ് പറഞ്ഞിരുന്നു.