| Sunday, 28th June 2026, 7:45 am

അനുമതിയില്ലാതെ ഉറുദു പഠിപ്പിച്ചെന്നാരോപണം; തെലങ്കാനയില്‍ സൗകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളെ ആക്രമിച്ച് ബി.ജെ.പി നേതാക്കള്‍

നിഷാന. വി.വി

ഹൈദരാബാദ്: സ്‌കൂളില്‍ ഉര്‍ദു പഠിപ്പിച്ചുവെന്നാരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാളെ മര്‍ദിച്ച് ബി.ജെ.പി നേതാക്കള്‍. നിസാമാബാദിലെ ആര്‍മൂരിലുള്ള സ്വകാര്യ സ്‌കൂളില്‍ അതിക്രമിച്ച് കയറിയായിരുന്നു ബി.ജെ.പി പ്രാദേശിക നേതാക്കളുടെ ആക്രമണം.

തങ്ങളുടെ കുട്ടികള്‍ക്ക് ഉര്‍ദു ഗാനങ്ങള്‍ പഠിപ്പിച്ചുവെന്നും പുസ്തകത്തില്‍ ഉര്‍ദു എഴുത്തുകള്‍ കണ്ടുവെന്നും അത് കാരണം പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി എന്നുമാരോപിച്ചായിരുന്നു ഹിന്ദുത്വര്‍ മര്‍ദിച്ചത്.

അനുമതിയില്ലാതെ ഉര്‍ദു പഠിപ്പിച്ചതിന് പ്രിന്‍സിപ്പാള്‍ ആമിര്‍ ഖാന്‍, ഉര്‍ദു അധ്യാപിക ഹുമ, സ്‌കൂള്‍ കറസ്‌പോണ്ടന്റ് മല്ലയ്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196 ( വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബി.ജെ.പി ടൗണ്‍ പ്രസിഡന്റ് ബാലുവിനും മറ്റുള്ളവര്‍ക്കുമെതിരെ ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇത് വരെ ആരെയും അറ്സ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.

Content Highlight: BJP leaders attack Soukarya school principal in Telangana for allegedly teaching Urdu without permission

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more