| Saturday, 30th May 2020, 11:07 pm

'20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരും'; ജര്‍ക്കിഹോളിക്ക് പിന്നാലെ ലക്ഷ്മണ്‍ സവാദിയും, പ്രസ്താവനകള്‍ക്ക് പിന്നില്‍ ഇതോ കാരണം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി. അവരെ പാര്‍ട്ടിയില്‍ ചേര്‍ക്കണോ എന്ന കാര്യം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റ ബി.ജെ.പി എം.എല്‍.എയെയും വിലക്ക് വാങ്ങാന്‍ കഴിയില്ലെന്നും സവാദി പറഞ്ഞു. കര്‍ണാടകയിലെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ ആദ്യ ഘട്ടമെന്ന നിലയ്ക്ക് അഞ്ച് എം.എല്‍.എമാരെ ഒരാഴ്ചക്കകം ബി.ജെ.പിയില്‍ എത്തിക്കുമെന്ന് ബി.ജെ.പി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി പറഞ്ഞതിന് പിന്നാലെയാണ് സവാദിയുടെ പ്രതികരണം.

ബി.ജെ.പിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ സവാദിയും ജര്‍ക്കിഹോളിയും തള്ളിക്കളഞ്ഞു. സര്‍ക്കാരിന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മാത്രമല്ല അക് കഴിഞ്ഞുള്ള അഞ്ച് വര്‍ഷത്തേക്ക് പോലും ഭീഷണിയില്ലെന്നും ജര്‍ക്കിഹോളി പറഞ്ഞു.

ഒരു വിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍ മുന്‍ എം.പി രമേഷ് കട്ടീലിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തെ മറയ്ക്കുന്നതിന് വേണ്ടിയാണ് സവാദിയും ജര്‍ക്കിഹോളിയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരും എന്ന് പ്രചരിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more