തിരുവനന്തപുരം: അഞ്ച് വര്‍ഷത്തേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത ലോകസഭാംഗത്തെ കാലവധി പൂര്‍ത്തിയാവും മുമ്പ് രാജ്യസഭയിലെത്തിക്കുന്ന യു.ഡി.എഫ് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച യു.ഡി.എഫ് തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍ രംഗത്ത് വന്നത്. ഈ നീക്കം അസാധാരണമാണെന്നും ഇതിനെതിരെ ജനരോഷം ഉയര്‍ത്തി കൊണ്ട് വരാന്‍ ഇടതുമുന്നണിയ്ക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആയത് കൊണ്ട് ഇനിയൊരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് കേള്‍ക്കുന്നു. ഈ ഒരു വര്‍ഷം എം.പിയാല്ലാതെ വേണം കോട്ടയം സ്വദേശികള്‍ കഴിയേണ്ടി വരും. കേരള കോണ്‍ഗ്രസ്സുകാര്‍ക്ക് അടുത്ത വര്‍ഷം കര്‍ഷകര്‍ക്ക് വേണ്ടി ഒരു ചോദ്യം ചോദിക്കാനെങ്കിലും ഒരു എം.പി ലോകസഭയില്‍ വേണ്ടേ എന്നും സുരേന്ദ്രന്‍ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്.
ഇടതുപക്ഷം ഇതിനെതിരെ മിണ്ടാത്തത് വര്‍ഗ്ഗീയപ്രീണനത്തെ എതിര്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്നും പോസ്റ്റില്‍ ആരോപണം ഉണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം