തിരുവനന്തപുരം: ഇ20 വിവാദത്തില്‍ ബി.ജെ.പി നേതാവിന്റെ വാദങ്ങള്‍ പൊളിച്ച് യൂട്യൂബര്‍. രാകേഷ് നാരായണന്‍ എന്ന യൂട്യൂബറാണ് ബി.ജെ.പി നേതാവിന്റെ വാദങ്ങള്‍ പൊളിച്ച് രേഖകള്‍ പുറത്ത് വിട്ടത്.
ന്യൂസ് 24 ന്റെ തമ്മില്‍ തമ്മില്‍ പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവായ അഡ്വക്കേറ്റ് എസ്. ജയസൂര്യനാണ് താന്‍ പതിനാല് വര്‍ഷം പഴക്കമുള്ള വണ്ടിയില്‍ ഇ20 പെട്രോള്‍ അടിക്കുന്നുണ്ടെന്നും ഇത് വരെ ഒരു പ്രശ്‌നവും പറ്റിയിട്ടില്ലെന്നും വാദിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെത് ഡീസല്‍ വണ്ടിയാണെന്നതിന്റെ തെളിവുകളാണ് രാകേഷ് നാരായണന്‍ പുറത്ത് വിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ന്യൂസ് 24 ലെ തമ്മില്‍ തമ്മില്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വീഡിയോ വന്നിട്ടുണ്ട്. ചിലതൊക്കെ പറയാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്, പക്ഷെ ഞാന്‍ മൊത്തത്തില്‍ അത്ര തൃപ്തനല്ല.
മറ്റുള്ളവരുടെ അവസരത്തില്‍ ചാടിക്കേറി അറ്റാക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ സംസാരിക്കാന്‍ അവസരം കിട്ടൂ എന്നത് മാത്രമല്ല ആരൊക്കെ സംസാരിക്കണം എന്ന് നേരത്തെ തീരുമാനിച്ച പോലെ ചിലര്‍ക്കൊക്കെ മൈക്ക് ഫിറ്റ് ചെയ്തു കൊടുത്തിട്ടുമുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ സംസാരിച്ച പാര്‍ട്ടിയുടെ പ്രതിനിധി പതിനഞ്ച് വര്‍ഷമായി കാറ് ഉപയോഗിക്കുന്നുണ്ട് അതില്‍ ഇ20 അടിച്ചിട്ടും തന്റെ വണ്ടിക്കൊരു പ്രശ്‌നവുമില്ല എന്ന് പറഞ്ഞിരുന്നുവെന്നും അവിടെ ഏതാണ് വണ്ടി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റ വണ്ടി ഇന്നോവയാണ് എന്ന് പറയുകയും ചെയ്തുവെന്നും യൂട്യൂബര്‍ പറഞ്ഞു.
‘അത് ഡീസല്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം ഉരുണ്ടു കളിക്കുകയും ആ വണ്ടി പെട്രോളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കമെന്റിലെ ലിങ്കില്‍ കാണുന്ന വണ്ടി പെട്രോളാണോ?, ഫോട്ടോയുമുണ്ട്. 2.5 ഡീസല്‍ ആണത്!
ഇന്നോവക്ക് പെട്രോള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്, പക്ഷെ അത് 1998 സിസി ആണ്!
ആ വീഡിയോയിലെ വണ്ടിയും ആ ഫോട്ടോയും നോക്ക്!,’ രേഖകള്‍ പുറത്ത് വിട്ട്‌കൊണ്ട് രാകേഷ് നാരായണന്‍ കുറിച്ചു.
എന്തായാലും ഇ20യെ വെളുപ്പിക്കാന്‍ കഷ്ടപെടുന്നുണ്ട്, നുണയും പറയുന്നുണ്ടെന്നും, നമ്മള്‍ അനുഭവിച്ചേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇ20 പെട്രോളിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്.
Content Highlight: BJP leader claims on a TV show that he has been using E20 petrol in his own vehicle for 15 years; YouTuber releases documents of his diesel vehicle.