മലപ്പുറം: മലപ്പുറം എടക്കരയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകർ റീത്ത് വെച്ചതായി പരാതി.
ബി.ജെ.പി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ ഗാന്ധി പ്രതിമയ്ക്ക് റീത്ത് വെച്ചുവെന്നാണ് പരാതി.
ഇന്നലെ (വ്യാഴം) വൈകീട്ടായിരുന്നു സംഭവം. ഗാന്ധിക്ക് പുഷ്പചക്രം സമർപ്പിച്ചതാണ് എന്നായിരുന്നു അശോക് കുമാറിന്റെ വിശദീകരണം.
സംഭവത്തിൽ കോൺഗ്രസും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധി പ്രതിമയിൽ റീത്ത് വെച്ചതിന് ചുറ്റും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു.
ഗാന്ധി പ്രതിമക്ക് മുന്നിൽ വെച്ചിരിക്കുന്നത് പുഷ്പചക്രമല്ലെന്നും അതൊരു റീത്താണെന്നും അത് അനാദരവ് ആണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പൊലീസിന് പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചിരിച്ചിട്ടുണ്ട്.
എടക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി ഷാഹുൽ ഹമീദാണ് എടക്കര പൊലീസിന് പരാതി നൽകിയത്.
Content Highlight: BJP lays wreath at Gandhi statue; Congress files complaint