| Thursday, 31st May 2018, 1:10 pm

വര്‍ഗ്ഗീയ കാര്‍ഡിറക്കിയാണ് ചെങ്ങന്നൂരില്‍ ഇടതുമുന്നണി വിജയിച്ചതെന്ന് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയം വര്‍ഗീയ കാര്‍ഡ് ഇറക്കി നേടിയതാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

സര്‍ക്കാര്‍ മിഷനറി പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തിട്ടും ബി. ജെ. പി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നതാണ് സത്യമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വാശിയേറിയ ഒരു ഉപതെരഞ്ഞെടുപ്പില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് ഒരു ചെറിയകാര്യമല്ല. ശക്തമായ വര്‍ഗ്ഗീയകാര്‍ഡിറക്കിയാണ് ഇടതുമുന്നണി വിജയിച്ചത്.


Dont Miss മാണിയുടെ പിന്തുണയിലും ഒരുകാര്യവുമുണ്ടായില്ല; കേരളാ കോണ്‍ഗ്രസിന്റെ പഞ്ചായത്തില്‍ യു.ഡി.എഫ് മൂന്നാമതായി


കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണ് ബി.ജെ.പിയെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുന്നു-സുരേന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ വിജയം വര്‍ഗീയ കാര്‍ഡും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് നേടിയതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുടേയും ആരോപണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്രത്തോളം ദുരുപയോഗം ചെയ്യാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. മറ്റ് സ്ഥാനാര്‍ത്ഥികള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ അതിന് മുതിരാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി മാറിയ തിരുവന്‍വണ്ടൂരില്‍ എന്ത് സംഭവിച്ചുവെന്ന് വിശദമായ പഠനം നടത്തണം. അവിടെ കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ ഇടത് മുന്നണിക്ക് മറിച്ചുകൊടുത്തു.

ജനങ്ങളുടെ വോട്ടുകള്‍ സ്ഥായിയല്ല. പഞ്ചായത്തില്‍ രണ്ട് മുന്നണികള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങള്‍ അവരെ പിന്തുണച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയമായി വലിയ മാറ്റങ്ങളുണ്ടായി. എസ്.എന്‍.ഡിപി യോഗത്തിന് അവരുടേതായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ അതെല്ലാം ബി.ജെ.പിയുടെ വോട്ടുകളെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more