| Saturday, 11th March 2017, 10:25 am

വോട്ടെണ്ണല്‍; ഉത്തരാഖണ്ഡിലും ബി.ജെ.പി അധികാരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: രാജ്യം ഉറ്റു നോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗം. എസ്.പി-കോണ്‍ഗ്രസ് സഖ്യവുമായി കനത്ത പോരാട്ടം നടന്ന യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി അധികാരത്തിലേക്ക്. 52 സീറ്റുകളില്‍ ബി.ജെ.പി ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മുന്നേറുകയാണ്.

ഇവിടെ ഏറെ പിന്നിലാണ് രണ്ടാമതുള്ള കോണ്‍ഗ്രസുള്ളത്. കോണ്‍ഗ്രസിന് 15 സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ സാധിച്ചുള്ളൂ. 70 സീറ്റുകളിലായിരുന്നു ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ആഭ്യന്തര കലഹം ഇരു പാര്‍ട്ടികളേയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ ബാധിച്ചിരുന്നു.നാല്‍പ്പതോളം സീറ്റുകളില്‍ ബി.ജെ.പിയും മുപ്പത് സീറ്റുകളിലും കോണ്‍ഗ്രസും ജയിക്കുമെന്നാണ് എം.ആര്‍.സി പ്രവചിക്കുന്നത്. ഇന്ത്യാ ടുഡെ സര്‍വ്വേയിലും ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം.

ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെയാണ് മുന്നിലുള്ളത്. ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ കിച്ച മണ്ഡലത്തിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ മൂന്നാമതുള്ള ബി.എസ്.പിയ്ക്ക് ഉത്തരാഖണ്ഡില്‍ ഒരിടത്തും ലീഡു നേടാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ മാസമായിരുന്നു ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പു നടന്നത്. എസ്.പി 21 സീറ്റുകളിലും ബി.എസ്.പി 69 സീറ്റുകളിലും മത്സരിച്ചിരുന്നുവെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. നോട്ടു നിരോധനവും ബി.ജെ.പിയെ സാരമായി ബാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more