| Friday, 12th May 2017, 6:13 pm

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കണ്ണൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജു വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. കണ്ണൂരിനും പുറമേ മാഹിയിലും ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.


Also read ‘രക്തം ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം’; ഒടുവില്‍ ആ വെള്ളച്ചാട്ടത്തിലെ ‘രക്ത’ത്തിനു പിന്നിലെ രഹസ്യം ലോകത്തിനു മുന്നില്‍ 


ഇന്ന് വൈകീട്ടാണ് പഴയങ്ങാടി കക്കംപാറ സ്വദേശിയായ ചുരക്കാട് ബിജു വെട്ടേറ്റ് മരിച്ചത്. സിപി.ഐ.എം പ്രവര്‍ത്തകനായിരുന്ന പയ്യന്നൂരിലെ സി.വി ധന്‍രാജ് വധത്തിലെ കുറ്റാരോപിതനായ ബിജു രണ്ട് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരുന്നത്.
കക്കംപാറയിലെ ആര്‍.എസ്.എസ് കാര്യവാഹക് കൂടിയാണ് ഇയാള്‍.

വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കക്കംപാറയിലും പരിസരത്തും വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Dont miss പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ്


2016 ജൂലൈയിലാണ് രാമന്തളി കുന്നരു സ്വദേശിയായ ധനരാജ് കൊല്ലപ്പെട്ടത്. ഒരു സംഘം രാത്രി വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ധനരാജിനെ വെട്ടിക്കൊന്നത്.

We use cookies to give you the best possible experience. Learn more