| Sunday, 4th August 2019, 4:29 pm

കര്‍ണാടകയിലെ സര്‍ക്കാര്‍ അധികകാലം നീണ്ടുനില്‍ക്കില്ല; ഉടന്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് എച്ച്.ഡി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടകയിലെ ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാര്‍ അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. നിയമസഭയില്‍ നിന്നും അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കാനും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

‘ ഈ സര്‍ക്കാര്‍ അധികകാലം നീണ്ടു നില്‍ക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. 224 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നേക്കാം.’ ജെ.ഡി.എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കവേ കുമാരസ്വാമി പറഞ്ഞു.

‘ ഏത് സാഹചര്യത്തിലും പെട്ടെന്നു തന്നെ തെരഞ്ഞെടുപ്പു നടത്തുക. 17 സീറ്റുകളിലും അത് നടക്കാം.’ എന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗമായിരുന്ന 17 എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്കെത്തിയത്.

സ്പീക്കറായിരുന്ന കെ.ആര്‍ രമേഷ് വിമതരെ അയോഗ്യരാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more