| Monday, 18th May 2026, 10:37 pm

ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം നിർത്തലാക്കി ബംഗാളിലെ ബി.ജെ.പി സർക്കാർ

മുഹമ്മദ് നബീല്‍

കൊൽക്കത്ത: ഒ.ബി.സി വിഭാഗക്കാർക്കുള്ള സംവരണം നിർത്തലാക്കി ബംഗാളിൽ പുതുതായി അധികാരത്തിലേറിയ സുവേന്ദു അധികരി സർക്കാർ . തൃണമൂൽ സർക്കാർ നടപ്പാക്കിയ മതാടിസ്ഥാനത്തിലുള്ള പദ്ധതികൾ അവസാനിപ്പിക്കുക എന്നതാണ് സുവേന്ദു സർക്കാരിന്റെ ഉദ്ദേശം.

കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം സർക്കാർ നിലവിലുള്ള ഒ.ബി.സി ലിസ്റ്റ് റദ്ദാക്കുകയും സവരണത്തിനായുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് വേണ്ടി പുതിയ സമിതിയെ നിശ്ചയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ജൂലൈ 28 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുതിയ ഒ.ബി.സി ലിസ്റ്റ് നടപ്പിലാക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയിരുന്നു. ഒ.ബി.സി-എ, ഒ.ബി.സി-ബി എന്നീ വിഭാഗങ്ങളിലായി ആകെ 140 ഉപഗ്രൂപ്പുകൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 80 ഉപഗ്രൂപ്പുകൾ മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവയാണ്.

നിയമ നിർമാണം നാടത്താതെ തന്നെ പുതിയ പട്ടിക വിജ്ഞാപനം ചെയ്യാൻ കഴിയുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

‘ജൂൺ മുതൽ മതപരമായ വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകൾക്കുള്ള സർക്കാർ സഹായം നിർത്തലാക്കാൻ ബംഗാൾ മന്ത്രിസഭ തീരുമാനിച്ചു. കൊൽക്കത്ത ഹൈക്കോടതി വിധിന്യായത്തിന് അനുസൃതമായി നിലവിലുള്ള സംസ്ഥാന ഒ.ബി.സി പട്ടികയും സർക്കാർ റദ്ദാക്കി, ക്വാട്ട യോഗ്യത തീരുമാനിക്കാൻ ഒരു പാനൽ രൂപീകരിക്കും,’ മന്ത്രി അഗ്നിമിത്ര പോൾ പറഞ്ഞു.

നിലവിലുള്ള പദ്ധതികൾ ഈ മാസം അവസാനം വരെ തുടരുമെന്നും ജൂൺ ഒന്നിന് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുകയും എസ്‌.ഐ.ആർ പ്രക്രിയയിലൂടെ വോട്ടർ പട്ടികയിൽ ഉൾപെട്ടതുമായ സ്ത്രീകൾക്കും ‘അന്നപൂർണ്ണ’ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ നൽകുന്ന പദ്ധതിയാണിത്.

Content Highlight:  BJP government in Bengal abolishes reservation for OBC categories

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more