കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജസ്ഥാനിലെ ബാർമർ, ജയ്സാൽമീർ ജില്ലകളിലെ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. അവർക്ക് സാംസ്കാരികപരവും മതപരവുമായും പ്രാധാന്യമുള്ള അതിലുപരി ജീവനോപാധിയുമായ ഭൂമി തിരിച്ചുപിടിക്കുന്നതിനായി സർക്കാരിനോട് പോരാടുകയാണ് അവർ.
രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ഒറാൻ ലാൻഡ്. ജൈവവൈവിധ്യത്തിന് പേരുകേട്ട ഇവ വിവിധ ജീവിവർഗങ്ങളുടെ പ്രധാന ആവാസ വ്യവസ്ഥയായി വർത്തിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
ഒറാനുകളെ രാജസ്ഥാനിലെ പ്രാദേശിക സമൂഹം പുണ്യവനങ്ങളായി കണക്കാക്കുന്നു. ഒറാനുകൾക്ക് അവരുടെ പ്രാദേശിക ദേവതകളുമായി ബന്ധമുള്ളതായി അവർ കണക്കാക്കുന്നു. രാജസ്ഥാനിലെ ഗ്രാമീണ സമൂഹങ്ങൾ, പ്രത്യേകിച്ച്, ബിഷ്‌ണോയി സമൂഹമാണ് ഒറാനുകളെ സംരക്ഷിച്ചുവരുന്നത്. കൂടാതെ ഗ്രാമീണ സമൂഹങ്ങളുടേ പ്രധാന ഉപജീവനമാർഗമായ കാലികൾക്ക് മേയാനുള്ള മേച്ചിൽപ്പുറം കൂടിയാണ് ഒറാൻ ലാൻഡ്.
വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (GIB), ചിങ്കാര, ഇന്ത്യൻ മരുഭൂമി കുറുക്കൻ എന്നിവയുടെ ആവാസ കേന്ദ്രമാണ് രാജസ്ഥാൻ ഒറാനുകൾ. രാജസ്ഥാനിൽ, സുപ്രീം കോടതി വിധിയെത്തുടർന്ന്, പരമ്പരാഗതമായി സംരക്ഷിത സമൂഹ പ്രദേശങ്ങളായ ഓറാൻ ഭൂമി ഇപ്പോൾ 1980 ലെ വന സംരക്ഷണ നിയമപ്രകാരം വനങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും നിരവധി ഒറാൻ ഭൂമി എവിടെയും രജിസ്റ്റർ ചെയ്യപ്പെടാതെ കിടക്കുന്നുമുണ്ട്. ആ ഭൂമിയെയും പ്രാദേശിക ജനവിഭാഗം തങ്ങളുടെ പുണ്യ സ്ഥലമായി തന്നെയാണ് കണക്കാക്കുന്നത്.
എന്നാൽ സമീപ വർഷങ്ങളിൽ, രാജസ്ഥാൻ സർക്കാർ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത ഒറാൻ ഭൂമിയുടെ വലിയൊരു ഭാഗം സോളാർ പ്ലാന്റ് നിർമാണത്തിനായി സ്വകാര്യ കമ്പനികൾക്ക് കൈമാറി. ഇത് തദ്ദേശീയ ജനവിഭാഗങ്ങളിൽ അമർഷത്തിന് കാരണമായി. തങ്ങളുടെ ഉപജീവനമാർഗമായ മൃഗങ്ങളുടെ കാലിത്തീറ്റ ഇല്ലാതാകുന്നതും തങ്ങളുടെ സാംസ്‌കാരിക വേരുകൾ അറുക്കപ്പെടുന്നതും അവർക്ക് ക്ഷമിക്കാൻ കഴിയുന്നതായിരുന്നില്ല.
Content Highlight: BJP government hands over sacred land of local people in Rajasthan to corporates; 26,000 acres to Adani alone