കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് വിജയത്തിന് പിന്നാലെ യു.ഡി.എഫിന്റെ വിജയാഘോഷത്തില്‍ ബി.ജെ.പി കൊടി. കോഴിക്കോട് വെള്ളയില്‍ ബിച്ചീല്‍ നടന്ന യു.ഡി.എഫിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവം.
യു.ഡി.എഫിന്റെ ആഹ്‌ളാദ പ്രകടനത്തിനിടയിലേക്ക് രണ്ട് പേര്‍ സ്‌കൂട്ടറില്‍ ബി.ജെ.പി കൊടിയുമായി എത്തുകയയായിരുന്നു. ശേഷം ഒരു കൈയില്‍ യു.ഡി.എഫിന്റെ കൊടിയും മറുകൈയില്‍ ലീഗിന്റെ കൊടിയുമായി ആഹ്‌ളാദം പങ്കിടുകയായിരുന്ന പ്രവര്‍ത്തകന്‍ ഈ സ്‌കൂട്ടറില്‍ കയറി മൂന്ന് പേരും ഒരുമിച്ച് കൊടികള്‍ വീശി തിരികെ പോവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബി.ജെ.പി ഡീല്‍ ഉണ്ടായെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണിത്.
കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളില്‍ 12ഉം നേടിയത് യു.ഡി.എഫ് ആണ്. 15 വര്‍ഷത്തിന് ശേഷമാണ് മുന്നണി ഇത്തരത്തിലുള്ള വിജയം നേടുന്നത്.
കോഴിക്കോട് വിജയിച്ച ഒരേയൊരു ഇടത് സ്ഥാനാര്‍ത്ഥി പി.എ മുഹമ്മദ് റിയാസാണ്. 7487 വോട്ടിനാണ് അദ്ദേഹം യു.ഡി.എഫിന്റെ പി.വി അന്‍വറിനെ പരാജയപ്പെടുത്തിയത്.
ഒന്‍പത് സീറ്റ് വരെ കോഴിക്കോട്ട് ലഭിക്കുമെന്നായിരുന്നു യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്തിമഫലം വന്നപ്പോള്‍ അവരുടെ കണക്കിലും മേലേ പോയി.
Content Highlight: BJP flag in Kozhikode UDF’s jubilant demonstration