| Monday, 19th May 2025, 10:27 am

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആം ആദ്മി പാര്‍ട്ടിയുടെ പോസ്റ്റുകള്‍ നീക്കം ചെയ്യണം; ആവശ്യവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയുടെ ഹോര്‍ഡിങ്ങുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് ബി.ജെ.പി. എ.എ.പി അധികാരത്തില്‍ നിന്നും മാറി മൂന്ന് മാസമായെന്നും പിന്നാലെയും സര്‍ക്കാര്‍ സ്വത്തുക്കളില്‍ നേതാക്കളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കാണിച്ചാണ് ബി.ജെ.പിയുടെ ആവശ്യം.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുഖം പതിച്ച ഹോര്‍ഡിങ്ങുകളും ഫ്യൂച്ചറുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് ബി.ജെ.പി ദല്‍ഹി ഘടകം ആവശ്യപ്പെട്ടു.

ദല്‍ഹി ഗതാഗത ആരോഗ്യവകുപ്പ് മന്ത്രി പങ്കജ് കുമാര്‍ സിങ്ങിനാണ് ബി.ജെ.പി മുഖ്യ വക്താവ് പ്രവീണ്‍ ശങ്കര്‍ പോസ്റ്ററുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.

‘ഇന്ന് മയൂര്‍ വിഹാറിലെ ആര്‍.ടി.ഒ ഓഫീസിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന കെജ്‌രിവാളിന്റെയും സിസോദിയയുടെയും പോസ്റ്ററുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതുപോലെ, പല മൊഹല്ല ക്ലിനിക് ക്യാബിനുകളിലും കെജ്‌രിവാളിനെ കാണാം. ഈ രംഗം മയൂര്‍ വിഹാര്‍ ആര്‍.ടി.ഒ ഓഫീസിലാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലും ഇത് സംഭവിക്കാം’, ബി.ജെ.പി വക്താവ് കത്തില്‍ പറയുന്നു.

ഇക്കാര്യം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയെ സമീപിച്ചുവെങ്കിലും പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ് സ്റ്റോപ്പുകളിലോ ഡിപ്പോകളിലോ മുന്‍ സര്‍ക്കാരിന്റെ ചിത്രങ്ങളൊന്നുമില്ലെന്നും സര്‍ക്കാരിന്റെ മിക്ക ക്ലിനിക്കുകളും ഇതിനകം പ്രവര്‍ത്തന രഹിതമാണെന്നും അത് ആയുഷ്മാന്‍ ആരോഗ്യ മന്തിര്‍ ഏറ്റെടുത്തുവെന്നും സിങ് പറഞ്ഞു.

അധികാരം മാറിയതിനുശേഷ, തോല്‍ക്കുന്ന കക്ഷി ഔദ്യോഗിക ആശയവിനിമയങ്ങളിലും സര്‍ക്കാര്‍ സ്വത്തുക്കളിലും ഉപയോഗിക്കുന്ന ചിത്രങ്ങളും ഐക്കണുകളും പുതിയ സര്‍ക്കാര്‍ മാറ്റിസ്ഥാപിക്കുന്നത് സാധാരണ നടപടിക്രമമാണെന്ന് ഉറപ്പാണെന്നും പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായിരുന്നു ഇതെന്നും അവര്‍ പറയുന്നു.

Content Highlight: BJP demands removal of Aam Aadmi Party posts in government institutions in Delhi

We use cookies to give you the best possible experience. Learn more