| Sunday, 15th November 2026, 3:24 pm

രാമായണയിൽ പരശുരാമനായി മമ്മൂട്ടി ആയിരുന്നേൽ നന്നായേനെ; രാമന്റെ വേഷം രൺബീറിന് ചേരുന്നില്ല; ആർ. ശ്രീലേഖ

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം : രാമായണ സിനിമയിൽ പരശുരാമനായി രൺബീർ കപൂറിന് പകരം മമ്മൂട്ടിയായിരുന്നെങ്കിൽ നന്നായേനെയെന്ന് ബി.ജെ.പി കൗൺസിലർ ആർ.ശ്രീലേഖ.

രൺബീർ കപൂറിന്റെ മറ്റു സിനിമകളിൽ അദ്ദേഹത്തിന് നല്ല ഭാവാഭിനയം ഉണ്ടെന്നും രാമായണയിൽ അത്തരത്തിലൊരു ഭാവങ്ങളും തനിക്ക് തോന്നിയില്ലെന്നും അവർ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.

‘രാമന്റെ കഥാപാത്രം വന്നപ്പോൾ തനിക്ക് നിരാശ തോന്നി. രാമന്റെ റോൾ രൺബീർ കപൂറിന് ചേരുന്നില്ലെന്ന് തോന്നി. എന്നാൽ മറ്റു സിനിമകളിൽ വളരെയധികം ഭാവാഭിനയമുള്ള നടനാണ് രൺബീർ കപൂർ.’ അവർ പറഞ്ഞു.

രാമായണയിലെ വികാരഭരിതമായ രംഗങ്ങളിലും രൺബീറിന്റെ കണ്ണിൽ ഒരു ഭാവങ്ങളും വന്നില്ലെന്നും ശാന്തമായിട്ടാണ് എപ്പോഴും കാണപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അങ്ങനെ അഭിനയിക്കാൻ സംവിധായകൻ നിർദേശിച്ചതിനാലാവണം രൺബീർ അങ്ങനെ അഭിനയിച്ചതെന്നും ആർ.ശ്രീലേഖ പറഞ്ഞു.

രാമന്റെ കഥാപാത്രം ഒരു ജീവസ്സുറ്റ കഥാപാത്രമായാണ് തനിക്ക് തോന്നിയതെന്നും അവർ പറഞ്ഞു. രൺബീർ പരശുരാമനായി വന്നപ്പോൾ തനിക്ക് ഇഷ്ടപെട്ടുവെന്നും എന്നാൽ അത് മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ നന്നായേനെയെന്ന് മനസിൽ തോന്നിയെന്നും അവർ പറഞ്ഞു.

Content Highlight: R. Sreelekha remarked that it would have been better if Mammootty, rather than Ranbir, had played the role of Parashurama in the Ramayana film

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more