കൊച്ചി: കളമശ്ശേരിയിലെ ആമസോണ്‍ ഗോഡൗണില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ചെരുപ്പുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം കുറഞ്ഞ വന്‍ ശേഖരമാണ് കണ്ടെടുത്തത്.
12 മണിക്കൂറോളം ആമസോണിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് ഗുണനിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്.
കളമശ്ശേരിയിലെ ആമസോണ്‍ ഇ കൊമേഴ്‌സ് വെയര്‍ഹൗസില്‍ നിന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇന്ത്യന്‍, വിദേശ നിര്‍മിത ബ്രാന്റുകളുടെ പേരിലുള്ള ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് പിടികൂടിയത്.
ഉത്പന്നങ്ങളില്‍ ബി.ഐ.എസ് സര്‍ട്ടിഫിക്കേഷനുകളില്ലെന്നും ഐ.എസ്.ഐ മുദ്രകള്‍ വ്യാജമായി ഒട്ടിച്ച അവസ്ഥയിലുമായിരുന്നു ഉത്പ്പന്നങ്ങള്‍. നിയമപ്രകാരമുള്ള ലേബളിങ് വിവരങ്ങളും ഉത്പ്പങ്ങളില്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച് അര്‍ധരാത്രി 2 മണിയോടെയാണ് പരിശോധന പൂര്‍ത്തിയായത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: BIS seizes substandard products at Amazon godown in Kalamassery