ഫാമില്‍ കഴിഞ്ഞ ദിവസമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. ഫാമിലെ പക്ഷികള്‍ ചത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടര്‍ക്കിക്കോഴികള്‍ക്ക് എച്ച്1 ഇനത്തില്‍പ്പെട്ട പനിയാണെന്ന് സ്ഥിരീകരിച്ചത്. 6475 പക്ഷികളെ ഇന്ന് കൊല്ലുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൊന്ന പക്ഷികളെ ആഴത്തില്‍ കുഴിയെടുച്ച് കുമ്മായം ചേര്‍ത്ത് ശാസ്ത്രീയമായി സംസ്‌കരിക്കും. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലുന്നതിനും പദ്ധതിയുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചിരുന്നു.
10 കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികള്‍, കോഴി, താറാവ് എന്നിവയുടെ ഇറച്ചി, മുട്ട, കോഴിവളം എന്നിവ കടത്തുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പക്ഷികളെ നശിപ്പിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഒരു വെറ്ററിനറി ഡോക്ടര്‍, രണ്ട് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.