മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും.
നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒരുമിച്ചെത്തിയതും ചിത്രത്തിന് വലിയ ഹൈപ്പും സ്വീകരണവും നേടിക്കൊടുത്തു. റിലീസിനുതൊട്ടുപിന്നാലെ തന്നെ കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിയ തുടരും, കഥയും പ്രകടനങ്ങളും കൊണ്ട് ശ്രദ്ധ നേടി.
തുടരും, Photo: X.com
ചിത്രത്തിൽ പ്രധാന കഥാപാത്രമായ ബെന്നിയെ അവതരിപ്പിച്ച ബിനു പപ്പുവിന്റെ പ്രകടനവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി.
പോലീസ് വേഷങ്ങളിൽ പതിവായി കണ്ടുവരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ, കുറച്ച് പരുക്കനായ ഒരു കഥാപാത്രമായിരുന്നു ബെന്നി.
ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു അഭിമുഖം വീണ്ടും വൈറലാകുകയാണ്. മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു രംഗത്തെ കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.
ശോഭനയുടെ കൈ പിടിച്ച് തിരിക്കുന്ന ഒരു സീനിൽ കുപ്പിവള പൊട്ടി നടിയുടെ കയ്യിൽ കുത്തിക്കയറിയെങ്കിലും, അതിനോടുള്ള ശോഭനയുടെ പ്രതികരണം താൻ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ലെന്ന് പറയുകയാണ് ബിനു പപ്പു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
തുടരും, Photo: X.com
‘ശോഭന മാമിനെ ചോദ്യം ചെയ്യുന്ന സീനിൽ മാമിന്റെ കാലിൽ ചവിട്ടുന്ന രംഗമുണ്ട്. മാമിന്റെ കാലിൽ മിഞ്ചിയുമുണ്ട്.
ഞാനാണെങ്കിൽ പോലീസ് ഷൂസുമാണ് ഇട്ടിരിക്കുന്നത്. ക്രൂരമായ രീതിയിൽ നിന്നൊക്കെയാണ് ഞാൻ അഭിനയിക്കുന്നത്.
അതുപോലെ മാമിന്റെ കൈ പിടിച്ച് തിരിക്കുന്ന ഒരു രംഗമുണ്ട്. മാമിന്റെ കയ്യിൽ കുപ്പിവളയുണ്ട്. ഞാൻ അമർത്തി പിടിച്ചപ്പോൾ കുപ്പിവള പൊട്ടി കയ്യിൽ മുറിവായി. ഞാൻ കൈ പിടിച്ച് തിരിച്ചപ്പോഴും മാമിന് ശരിക്കും വേദനിച്ചു.
ബിനു പപ്പു, മോഹൻലാൽ, Photo: X.com
ഫോഴ്സ് കൊടുത്ത് ചെയ്യുമ്പോൾ തീർച്ചയായും ആർക്കാണെങ്കിലും വേദനിക്കും. ഡേയ് കൈ വിടറാ… ചോക്ലേറ്റ് വാങ്ങിത്തരേ… ഇന്നേക്ക് ദുർഗാഷ്ടമി കൈ വിടറാ… എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോഗുകൾ,’ ബിനു പപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു.
ആ സമയം തനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ഡയലോഗുകൾ ഒന്നും പറയല്ലേ എന്നാണ് കട്ട് വിളിച്ചശേഷം മാമിനോട് പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Binu pappu talk about actress Shobana