തിരുവനന്തപുരം: ബി.ജെ.പി നേതാക്കളെ പോലും ആട്ടിയകറ്റുന്ന സ്വേച്ഛാധിപത്യ, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ് പ്രധാനമത്രിയുടെ ഓഫീസ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപെട്ട വി.വി. രാജേഷിന് ഇന്നലെ (ജനുവരി 23) മോദി പങ്കെടുത്ത പരിപാടിയിൽ പ്രതിനിധികളുടെ കസേര നൽകാത്ത പി.എം ഓഫീസിന്, ആറ്റുനോറ്റും കള്ളം പറഞ്ഞും പണം വാരിയെറിഞ്ഞും നേടിയതാണ് മേയർ സ്ഥാനമെന്ന് അറിയില്ലേ എന്നും ബിനോയ് വിശ്വം ചോദിച്ചു.
ബി.ജെ.പി വലിയൊരു കണ്ടുപിടിത്തമായി അവതരിപ്പിച്ച് ഭാവിയിലെ മേയറായി അവരോധിച്ച ഒരാളെ മേയറോ ആക്കിയില്ല, അവർ വേദിയിൽ ഒരു മൂലയിൽ അകന്നാണ് നിന്നതെന്ന് ശ്രീലേഖയുടെ ഇന്നലത്തെ അവസ്ഥയെ കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഇതെല്ലാം വ്യക്തമാക്കുന്നത് ബി.ജെ.പി രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖമാണ്. ആമുഖം വികൃതമാണ് ആ മുഖത്തിന്റെ വൈകൃതം മാറ്റാൻ ബി.ജെ.പിയുടെ കോലാഹലങ്ങൾ പോരാതെ വരും എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മോദി കേരളത്തിൽ വന്നു എന്നല്ലാതെ ഒരു പ്രഖ്യാപനങ്ങളും നടത്തിയില്ലെന്നും ബി.ജെ.പി വാക്കുപാലിക്കാത്ത പാർട്ടി യാണെന്നും അദ്ദേഹം പ്രതികരിച്ചു.
മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥയായ താൻ അച്ചടക്കത്തിന്റെ ഭാഗമായാണ് വേദിയിൽ മാറിനിന്നതെന്നും, ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ളത് പോലീസ് കടമയാണെന്നും ശ്രീലേഖ വിശദീകരണം നൽകിയിരുന്നു.
Content Highlight: Binoy viswam against narendra modi