ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.
103 അംഗ പുതിയ സംസ്ഥാന കൗൺസിലിനെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്
പാർട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഘട്ടമാണിത്. സി.പി.ഐയെ ശക്തമായി നിലനിർത്തുക എന്നത് ഒരു പ്രധാനപ്പെട്ട നയമായി കണ്ട് മുന്നോട്ട് പോകണമെന്ന് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡി. രാജ പറഞ്ഞു.
തൃശ്ശൂരിലെ പരാജയം മുറിവായിരുന്നെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഴവുകൾ ഉണ്ടെങ്കിൽ അവ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2022ൽ നടന്ന സി.പി.ഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്നാണ് 2023ൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
Content Highlight: Binoy Vishwam to continue as CPI state secretary