| Tuesday, 12th November 2019, 6:53 pm

ബിനീഷ് ബാസ്റ്റിനോടൊപ്പം വേദി പങ്കിട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍; ലോക സിനിമയിലെ ഇതിഹാസത്തോടൊപ്പമെന്ന് ബിനീഷിന്റെ കമന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടന്‍ ബീനീഷ് ബാസ്റ്റിനോടൊപ്പം വേദി പങ്കിട്ട് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് യൂണിയന്‍ ഇദ്ഘാടന ചടങ്ങായിരുന്നു വേദി. ലോക സിനിമയിലെ ഇതിഹാസത്തോടൊപ്പമെന്ന കുറിപ്പോടെ ബിനീഷ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് യൂണിയന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നെ അവഹേളിച്ചെന്ന് ബിനീഷ് വെളിപ്പെടുത്തിയത് വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടൂരിനോടൊപ്പമുള്ള ബിനീഷിന്റെ ചിത്രം ശ്രദ്ധയാകര്‍ഷിച്ചത്.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more