| Monday, 27th January 2020, 11:45 am

ഗ്രാമി അവാര്‍ഡ് തൂത്ത് വാരി പതിനെട്ട് കാരി, നേടിയത് ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് ഉള്‍പ്പെടെ 5 അഞ്ച് അവാര്‍ഡുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

62ാം ഗ്രാമി പുരസ്‌കാരങ്ങള്‍ തൂത്തു വാരി പതിനെട്ട്കാരിയായ ബില്ലി എലിഷ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ആര്‍ട്ടിസ്റ്റ്, സോങ് ഓഫ് ദ ഇയര്‍ എന്നിവയുള്‍പ്പെടെ 5 അവാര്‍ഡുകള്‍ ആണ് ബില്ലി എലിഷ് കരസ്ഥമാക്കിയത്.

വെന്‍ വി ഫാള്‍ അപാര്‍ട്ട്, വെര്‍ ഡു വി ഗോ, ബാഡ് ഗൈ എന്നീ ആല്‍ബങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.ഇതോടെ ഗ്രാമി അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ബില്ലി എലിഷ്. ടെയ്‌ലര്‍ സ്വിഫ്റ്റിനെ പിന്നിലാക്കിയാണ് ബില്ലി ഈ വിശേഷണം നേടിയെടുത്തത്.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ അവാര്‍ഡിന് മറ്റു ചിലര്‍ക്കും അര്‍ഹതയുണ്ടെന്നാണ് വേദിയില്‍ വെച്ച് ബില്ലി എലിഷ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലിഷിന്റെ ആല്‍ബം നിര്‍മിച്ച ഇവരുടെ സഹോദരന്‍ ഫിന്നീസ് പ്രൊഡ്യൂസര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ഒരുമിച്ചാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more