വാഷിങ്ടൺ: അമേരിക്കൻ ഡിപ്പാർട്ടമെന്റ് ഓഫ് ജസ്റ്റിസ് ഇന്നലെ (വെള്ളി ) പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലിലെ വരങ്ങൾ അനുസരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് ഗുരുതര ആരോപണങ്ങളിലാണ് കുടുങ്ങിയിരിക്കുന്നത്.
ബ്രിട്ടീഷ് മാധ്യമങ്ങളായ ദി സൺ , ഡെയിലി മെയിൽ എന്നിവർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ തന്റെ മെയിലിൽ തനിക്കുതന്നെ അയച്ച സന്ദേശത്തിലാണ് ബിൽ ഗേറ്റ്‌സിനെതിരെയുള്ള വിവരങ്ങളുള്ളത്.
റഷ്യൻ പെൺകുട്ടിയിൽനിന്നും ഗേറ്റ്സിന് ലൈംഗികരോഗം പിടിപെട്ടിരുന്നതായും ഇത് തന്റെ ഭാര്യ അറിയാതെ ചികിത്സിക്കാൻ മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് എപ്പിസ്റ്റിന്റെ മെയിലിൽനിന്നും കണ്ടെത്തിയ വിവരങ്ങൾ.
2013 ജൂലൈയിലാണ് എപ്സ്റ്റീൻ തനിക്കുതന്നെ ഈ മെയിൽ അയച്ചിരിക്കുന്നത്.
എപ്‌സ്റ്റീനുമായുള്ള ബന്ധം ഗേറ്റ്‌സിന് അവസാനിപ്പിക്കണമെന്നും അതിൽ എപ്‌സ്റ്റീന് അതൃപ്തിയുണ്ടെന്നും വ്യക്തമാക്കുന്ന മെയിലിൽ ഗേറ്റ്സ് തന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കിനായുള്ള അഭ്യർത്ഥനയും അടങ്ങിയ മെയിലുകൾ ഡിലീറ്റ് ചെയ്യാൻ അഭ്യർത്ഥിച്ചതായും ആരോപിക്കുന്നു.
ഗേറ്റ്സിന്റെ മുൻ ഉപദേഷ്ടാവ് ബോറിസ് നിക്കോളിനെതിരെയും ഗുരുതര ആരോപണങ്ങളാണ് മെയിലിലുള്ളത്.
ഗേറ്റ്സിന്റെ ദാമ്പത്യ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ടെന്നും ബിൽ ഗേറ്റ്സിനുവേണ്ടി മരുന്നുകൾ എത്തിച്ചുനൽകാനും മറ്റു സ്ത്രീകളുമായി കൂടിക്കാഴ്ച ഒരുക്കുന്നതിന് എപ്‌സ്റ്റീനെ നിർബന്ധിച്ചു എന്നുമാണ് നിക്കോളാസിനെതിരെയുള്ള ആരോപണങ്ങൾ.
അതേസമയം ബിൽ ഗേറ്റ്‌സിനെതിരായ ആരോപണങ്ങൾ നിഷേധിച്ച് അദ്ദേഹത്തിന്റെ വക്താവ് രംഗത്തെത്തി.
എപ്‌സ്റ്റിനുമായുള്ള ബന്ധം വിശ്ചേദിച്ചതിലുള്ള ദേഷ്യമാണ് ഇങ്ങനെ ഒരു മെയിലിനു കാരണമായതെന്നും പുറത്തുവന്ന വിവരങ്ങൾ തികച്ചും വസ്തുതാവിരുദ്ധവും അസംബന്ധവും ആണെന്നാണ് വിശദീകരണം.
Content Highlight : Bill Gates caught STD from Russian girls, Epstein claimed