| Monday, 27th April 2026, 2:58 pm

വെറുതെ കൂളിങ് ഗ്ലാസും വെച്ച് ഇരിക്കുകയാണെന്ന് കരുതും പക്ഷേ മമ്മൂക്ക എല്ലാം വീക്ഷിക്കുന്നാണ്ടുകും: ബിജുക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങളായി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ബിജുക്കുട്ടന്‍. ഹാസ്യകഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ താരം സലിം കുമാറിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും വഴിയെ പതിയെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. അടുത്തിടെ തിയേറ്ററുകളിലെത്തി ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വില്‍ ബിജുക്കുട്ടന്‍ കൈകാര്യം ചെയ്ത കഥാപാത്രത്തിന് വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തില്‍ വിനായകിന്റെ അച്ഛനായിട്ടായിരുന്നു ബിജുക്കുട്ടന്‍ വേഷമിട്ടിരുന്നത്. ഇമോഷണല്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ച ബിജുക്കുട്ടന്‍ സൂപ്പര്‍ താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് ബിജുക്കുട്ടന്‍ സംസാരിച്ചത്.

ബിജുക്കുട്ടനും വിനായകനും സിനിമയില്‍. Photo: X.com

‘ലാലേട്ടനെയും മമ്മൂക്കയെയും വിളിക്കാറില്ല. അവരെല്ലാം ഒരുപാട് തിരക്കുള്ള ആള്‍ക്കാരണല്ലോ ഒരു സിനിമ ഒപ്പം അഭിനയിച്ചെന്ന് വെച്ച് എപ്പോഴും വിളിക്കാന്‍ പറ്റില്ലല്ലോ. എങ്കിലും രണ്ട് പേരും എവിടെയുണ്ടെങ്കിലും ചെന്ന് കാണാറുണ്ട്. അവരെല്ലാവരും ചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളും അറിയാറുണ്ട്. കാരണം എല്ലാ കാര്യങ്ങളിലും അപ്‌ഡേറ്റഡായിട്ട് ഇരിക്കുന്നവരാണ് രണ്ടുപേരും.

മമ്മൂക്ക എല്ലാവരെയും കാണിക്കാന്‍ വേണ്ടി കൂളിങ് ഗ്ലാസെല്ലാം വെച്ച് ചുമ്മാ വന്ന് ഇരിക്കുകയായിരിക്കും എന്നാണ് നമ്മള്‍ കരുതുക. പക്ഷേ എല്ലാം പുള്ളി കാണുന്നുണ്ടാകും. ഞാന്‍ ചെയ്തിട്ടുള്ള സ്‌കിറ്റുകളുടെ ഡയലോഗ് പോലും അദ്ദേഹത്തിനറിയാം. നമ്മള്‍ കരുതുക മമ്മൂക്ക അവിടെ വന്നിരിക്കുന്നുണ്ട് ശ്രദ്ധിക്കുന്നിണ്ടാവില്ല നമ്മള്‍ക്ക് അങ്ങ് കളിച്ചിട്ട് പോയേക്കാം എന്നാണ്. പക്ഷേ എല്ലാം വീക്ഷിച്ചിട്ടേ അദ്ദേഹം പോകുകയുള്ളൂ. സെറ്റിലെ ഓരോ ആര്‍ട്ടിസ്റ്റിനെയും പ്രത്യേകം ചോദിക്കുകയും ചെയ്യും,’ ബിജുക്കുട്ടന്‍ പറയുന്നു.

മമ്മൂട്ടി. Photo: Reddit

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട അലന്‍, വിനായക്, അജിന്‍, ഹഷിര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 25 ദിവസം കൊണ്ട് 122 കോടി നേടിയാണ് ലോകഃയുടെ കളക്ഷന്‍ റെക്കോര്‍ഡ് വെട്ടിച്ച് ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബിജുക്കുട്ടന് പുറമെ ഏയ്ഞ്ചല്‍ മരിയ, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു, അജു വര്‍ഗീസ്, സുധീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Bijukuttan talks about Mammootty and Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more