| Sunday, 12th April 2026, 10:04 am

ജെൻസി കിഡ്സിന് ഇമോഷൻസ് ഇല്ലെന്നാണ് കരുതുക, എന്നാൽ ഹാഷിറും ടീമും എന്നെ അത്ഭുതപ്പെടുത്തി: ബിജുക്കുട്ടൻ

നന്ദന എം.സി

നവാഗത സംവിധായകൻ സവിൻ സ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് വാഴ 2. ഇൻസ്റ്റഗ്രാം റീൽസിലൂടെ വൈറലായ ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച ഈ ചിത്രത്തിൽ അജു വർഗീസ്, വിജയ് ബാബു, ബിജുക്കുട്ടൻ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ എത്തി.

വാഴ 2, Photo: IMDb

ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടിയപ്പോഴും പ്രത്യേകിച്ച് എടുത്തുപറയപ്പെട്ടത് ബിജുക്കുട്ടൻ അവതരിപ്പിച്ച വിനായകിന്റെ അച്ഛൻ കഥാപാത്രമായിരുന്നു. കോമഡി വേഷങ്ങളിലൂടെ പരിചിതനായ ബിജുക്കുട്ടൻ ഈ ചിത്രത്തിൽ ഇമോഷനുകൾ നിറഞ്ഞ പ്രകടനത്തിലൂടെ കയ്യടി നേടി.

ഇപ്പോഴിതാ ചിത്രത്തിലെ ഹാഷിറിന്റെയും ടീമിന്റെയും പ്രകടനത്തെ കുറിച്ച് പറയുകയാണ് ബിജുക്കുട്ടൻ. പുതിയ തലമുറയായതിനാൽ ഇമോഷൻസ് വരില്ലെന്ന ധാരണ തെറ്റാണെന്നും, അവർ കാഴ്ചവച്ച പ്രകടനം തനിക്കുതന്നെ അത്ഭുതമായി തോന്നിയതായും താരം പറയുന്നു.

ബിജുക്കുട്ടൻ, വിനായക്, Photo: Bijukuttan/ Facebook

‘ഇവർ നാല് പേരും വന്ന് കഴിഞ്ഞാൽ പിന്നെ ലാലേട്ടനും മമ്മൂക്കയും വന്ന പോലെയാണ്. പേപ്പർ വലിച്ചെറിയുക, പിടിക്കുക, കളിക്കുക ഒക്കെയാണ്, കാരണം അത്രയ്ക്ക് സന്തോഷമാണ്.

ഫസ്റ്റ് ഹാഫ് ഇവർ അങ്ങ് അർമാദിക്കുകയാണ്. പക്ഷെ ഒരു ഇരുപത്തഞ്ച് മിനിറ്റ് എനിക്ക് ഭയങ്കര അത്ഭുതമായിപ്പോയി. ഇവർക്ക് ഇമോഷൻസ് ഇല്ലെന്നാണ് നമ്മൾ എല്ലാവരും കരുതിയിരിക്കുന്നത്.

വാഴ 2, Photo: YouTube/ Screengrab

ഈ ജെൻസി കിഡ്സിന് ഇങ്ങനെ കരയാനൊന്നും അറിയില്ല, അവർ എപ്പോഴും അടിച്ച് പൊളിയാണെന്നാണ് നമ്മൾ എല്ലാം വിചാരിക്കുക. പക്ഷെ ഈ സിനിമ കണ്ട് ചിലർ കരയുന്നു, ചിലർ താഴോട്ട് നോക്കിയിരിക്കുന്നു, അങ്ങനെയൊക്കെ ചെയ്യുകയാണ്. ഇവർക്കൊരിക്കലും കണ്ണീർ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതെനിക്ക് ഭയങ്കര അത്ഭുതമായി തോന്നി,’ ബിജുക്കുട്ടൻ പറഞ്ഞു

റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 117 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി. ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്.

Content Highlight: Bijukuttan says he was amazed by the performance of Hashir and his team.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more