| Friday, 15th July 2016, 6:04 pm

ഉമ്മന്‍ ചാണ്ടിക്ക് പണം നല്‍കിയെന്ന സരിതയുടെ മൊഴി ശരിയായിരുന്നു ബിജു രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത നല്‍കിയ മൊഴി ശരിവച്ചുകൊണ്ട് ബിജു രാധാകൃഷ്ണന്‍. ദല്‍ഹിയില്‍ വെച്ച് ഉമ്മന്‍ചാണ്ടിക്ക് സരിത പണം കൈമാറിയെന്നാണ് ബിജു രാധാകൃഷ്ണന്‍ കമ്മീഷനോട് പറഞ്ഞത്

ദല്‍ഹിയില്‍ വെച്ച് ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളക്കാണ്  പണം കൈമാറിയത് സരിതക്ക് ആ പണം തരപ്പടുത്തി നല്‍കിയത് താനാണെന്നും, പണം കൈമാറിയ കാര്യം തന്നെ അറിയിച്ചിരുന്നുവെന്നും ബിജു പറഞ്ഞു

ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കു മോനാണ് പണം ആവശ്യപ്പെട്ടെതെന്നും  മുന്‍ എം.എല്‍.എ പി.സി.വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്നും ബിജു വെളിപ്പെടുത്തി.

രാഷ്ട്രീക്കാര്‍ക്കായി തിരുവനന്തപുരത്ത്  നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായും. പല എം.എല്‍.എമാര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടായിരുന്നുവെന്നും ബിജുരാധാകൃഷ്ണന്‍ കമ്മീഷനോട് പറഞ്ഞു.  ബിജുരാധാകൃഷ്ണനെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിളിച്ചു വരുത്തിയത്് മുമ്പ് നല്‍കിയ മൊഴികളില്‍ വിശദമായി ക്രോസ് ചെക്ക് ചെയ്യാനാണ്

Latest Stories

We use cookies to give you the best possible experience. Learn more