| Monday, 22nd July 2013, 11:17 am

തെറ്റിദ്ധാരണ മാറ്റണം; ചെയ്ത തെറ്റിന് മാപ്പ്: ബിജു ജയിലില്‍ നിന്നും ശാലുവിനയച്ച കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷണന്‍ ജയിലില്‍ നിന്നും നടി ശാലു മേനോന് അയച്ച കത്ത് പുറത്തായി. []

തന്നെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാര ണയുണ്ടെങ്കില്‍ അത് മാറ്റണമെന്നും നിന്നെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അറിയില്ലെന്നും പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.

പോലീസ് തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്തതല്ലെന്നും ശാലുവിനെ അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ പോലീസില്‍ കീഴടങ്ങിയതാണെന്നും കത്തില്‍ പറയുന്നു.

ശാലുവിന് നല്‍കിയ സഹായങ്ങളുടെ ഒരു ശതമാനംപോലും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. എന്നെ അറസ്റ്റ് ചെയ്യുകയായിരുന്നില്ല. ഞാന്‍ കീഴടങ്ങിയതാണ്. എന്നെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് കൊണ്ടുപോയി തല മൊട്ടയടിപ്പിക്കുകയായിരുന്നെന്നും കത്തില്‍ പറയുന്നു.

താന്‍ ആരെയും കൊന്നിട്ടില്ലെന്നും മനസാക്ഷി അനുവദിക്കുമെങ്കില്‍ തന്നെ ജാമ്യത്തില്‍ ഇറങ്ങാന്‍ സഹായിക്കണമെന്നും തനിയ്ക്ക് വേണ്ടി കാത്തിരിക്കണമെന്നും ബിജുവിന്റെ കത്തില്‍ പറയുന്നു.

സോളാര്‍ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്നാണ് ബിജു കത്തില്‍ പറയുന്നത്.

എന്തുകൊണ്ടാണ് സോളാര്‍ കേസില്‍ ആരോപണം നേരിട്ട ജിക്കുവിനേയും സലീമിനേയും പോലീസ് അറസ്റ്റ് ചെയ്യാത്തതെന്നും ബിജു കത്തില്‍ ചോദിക്കുന്നു.

ഫിറോസിനെ പിടികൂടാന്‍ തിരക്ക് കൂട്ടുന്നവര്‍ എന്തുകൊണ്ട് ഇവരെ പിടികൂടുന്നില്ലെന്നും ബിജു ചോദിക്കുന്നു.

തന്നെ ആയുഷ്‌കാലം ജയിലില്‍ അടയ്ക്കാന്‍ ഉണ്ടാക്കിയ കുറുക്കു വഴിയാണ് തനിക്കെതിരെ ചാര്‍ത്തി തന്ന കൊലപാത കുറ്റമെന്നും കത്തില്‍ പറയുന്നു.

എന്തെങ്കിലും തെറ്റ് ചെയ്തതായി തോന്നുണ്ടെങ്കില്‍ അതിനെല്ലാം മാപ്പ് ചോദിക്കുന്നുവെന്നും  ബിജു കത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more