| Friday, 6th September 2013, 7:28 pm

തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് ഗണേഷ് കുമാറെന്ന് ബിജു രാധാകഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പത്തനംതിട്ട: മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരേ സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ കുറിപ്പ്. തന്നെയും ശാലുമേനോനെയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് ഗണേഷ് കുമാര്‍ ആണെന്ന് കുറിപ്പില്‍ ബിജു ആരോപിക്കുന്നു.[]

ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി- യപ്പോഴാണ് ബിജു അഭിഭാഷകന്‍ മുഖേന കത്ത് കോടതിക്ക് കൈമാറിയത്. ശാലു മേനോന്‍ കേസില്‍ നിരപരാധിയാണെന്ന് കത്തില്‍ പറയുന്നു.

ശാലു തെറ്റൊന്നും ചെയ്തിട്ടില്ല. തന്നെ സ്‌നേഹിച്ചതിന്റെ പേരിലാണ് ശാലു ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. തന്നെയും ശാലുമേനോനെയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് ഗണേഷാണ്.

ആദ്യ ഭാര്യ രശ്മിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നും ബിജു കത്തില്‍ പറയുന്നു. ഈ കേസില്‍ തന്നെ ഉത്തരവാദിയാക്കുന്നതിനു പിന്നിലും ഗണേഷ് കുമാറാണെന്ന് ബിജു കത്തില്‍ ആരോപിക്കുന്നു.

രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബിജുവിനെതിരേ അടുത്തിടെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more