| Sunday, 4th October 2026, 3:26 pm

ഭാഷ കംഫർട്ടബിൾ അല്ലെങ്കിൽ അഭിനയത്തേയും അത് ബാധിക്കും; അന്യഭാഷാ സിനിമകളെക്കുറിച്ച് ബിജു മേനോൻ

അനുപമ കെ. സീത

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ നടനാണ് ബിജു മേനോൻ. മൂന്നു പതിറ്റാണ്ടായിട്ടുള്ള തന്റെ സിനിമ ജീവിതത്തിൽ ഇതിനോടകം നൂറ്റമ്പതോളം സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നായകനായും സഹനടനായും ഹാസ്യനടനായും വില്ലനായും അങ്ങനെ എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുന്ന നടന്മാരിൽ ഒരാളാണ് ബിജു മേനോൻ.

‘മാന്നാർ മത്തായി സ്പീക്കിങ്’,’കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’,’പത്രം’,’മേഘമൽഹാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനായി മാറുകയായിരുന്നു ബിജു മേനോൻ. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് ഇന്ഡസ്ട്രികളിലെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിലെ പ്രശസ്ത സംവിധായകൻ പ്രശാന്ത് നീലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും ബിജു മേനോൻ ഒരു പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്. ഭാഷ കംഫർട്ടബിൾ അല്ലെങ്കിൽ അത് അഭിനയത്തേയും ബാധിക്കും എന്നാണ് താരം പറയുന്നത്. തന്റെ പുതിയ സിനിമ ‘അവറാച്ചൻ ആൻഡ് സൺസ്’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘വേറൊരു ഭാഷ ആയതുകൊണ്ട് നമ്മൾ ഭയങ്കര കോൺഷ്യസ് ആയിരിക്കും. അഭിനയത്തെക്കാളധികം ഭാഷയെ പറ്റിയായിരിക്കും നമ്മുടെ ചിന്ത. ഉള്ളിൽ ടെൻഷൻ കാരണം പല ആക്ടിവിറ്റീസും നമ്മൾ തന്നെ റെസ്ട്രിക്ട് ചെയ്യും. പ്രശാന്ത് നീലിന്റെ സിനിമയായതുകൊണ്ട് വേറെ ഭാഷയിലെ ആളുകളും ഉണ്ടായിരുന്നു. എല്ലാവരും ഭാഷയുടെ കാര്യത്തിൽ കോൺഫിഡന്റ് അല്ലാത്തതുകൊണ്ട് ഡയലോഗുകൾ ഉറക്കെ സംസാരിക്കില്ലായിരുന്നു.’ ബിജു മേനോൻ പറഞ്ഞു.

‘മേരിക്കുണ്ടൊരു കുഞ്ഞാട്‘ എന്ന ചിത്രത്തിലൂടെയാണ് തന്റെ പതിവ് രീതിയിലുള്ള ഗൗരവം നിറഞ്ഞ കഥാപത്രങ്ങളിൽ നിന്നും ഹാസ്യ നടനിലേക്കുള്ള മാറ്റത്തിന് താരം തുടക്കമിട്ടത്. പിന്നീട് ‘ഓർഡിനറി’,’റോമൻസ്’,’സീനിയേഴ്സ്’,’വെള്ളിമൂങ്ങ’ എന്നീ ചിത്രങ്ങളിലൂടെ തനിക്ക് ഹാസ്യ കഥാപാത്രങ്ങളും വഴങ്ങുമെന്ന് നടൻ തെളിയിച്ചു. താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

അവറാച്ചൻ ആൻഡ് സൺസി‘നു തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ കോമഡി-ഡ്രാമ പ്രമേയമുള്ള ചിത്രം സംവിധാനം ചെയ്തത് തമ്പി ആയിരുന്നു. ബിജു മേനോൻ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ ഗണപതി , പാർവതി ബാബു , അഖില ഭാർഗവൻ , ശ്രീനാഥ്‌ ഭാസി എന്നിവരും അണി നിരന്നിട്ടുണ്ട്. ഇനി താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രശാന്ത് നീലിന്റെ ‘ഡ്രാഗൺ’ ബിഗ് ബഡ്ജറ്റ് സിനിമയാണ്.

Content Highlight: Biju Menon about the experience of other language films

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more