| Tuesday, 15th December 2015, 11:22 am

സിനിമയില്‍ അഭിനയിക്കരുതെന്ന് സംയുക്തയോട് ഒരിക്കലും പറഞ്ഞിട്ടില്ല: ബിജു മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രണയിക്കുന്ന സമയത്തോ വിവാഹത്തിനുശേഷമോ ഒരിക്കല്‍ പോലും സിനിമയില്‍ അഭിനയിക്കരുതെന്ന് സംയുക്തയോട് പറഞ്ഞിട്ടില്ലെന്ന് ബിജു മേനോന്‍. വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയെന്നത് സംയുക്തയുടെ തീരുമാനമായിരുന്നു. വ്യക്തിസ്വാതന്ത്ര്യം മാനിച്ച് അതിനോടു യോജിക്കുകമാത്രമാണു താന്‍ ചെയ്തതെന്നും ബിജു മേനോന്‍ വ്യക്തമാക്കി.

സിനിമയിലേക്കു തിരിച്ചുവരണമെന്ന് സംയുക്തയ്ക്ക് ആഗ്രഹമുണ്ടായാല്‍ താന്‍ ഒരിക്കലും അതിനു എതിരുനില്‍ക്കില്ല. സംയുക്ത തിരിച്ചുവരികയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പിന്തുണയുമായി താന്‍ തന്നെ മുമ്പിലുണ്ടാകുമെന്നും ബിജു മേനോന്‍ പറഞ്ഞു. മംഗളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഈഗോയില്ല എന്നതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യമെന്നും ബിജു മേനോന്‍ വെളിപ്പെടുത്തി. ” ഞങ്ങള്‍ തമ്മില്‍ ഈഗോയില്ല എന്നതു തന്നെയാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയമന്ത്രം. കഴിവതും ഒരു കാര്യങ്ങളും മറച്ചുവെയ്ക്കാറില്ല.” ബിജു മേനോന്‍ വ്യക്തമാക്കി.

തന്റെ തിരക്കുകളെ മാനിക്കുന്ന വ്യക്തിയാണ് സംയുക്ത. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുത്ത് ഒറ്റയ്ക്ക് ചെയ്യും. ആ ഒരു ബഹുമാനം സംസാരത്തിലായാലും പെരുമാറ്റത്തിലായാലും താന്‍ സംയുക്തയ്ക്കു നല്‍കാറുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more