ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുകയാണ് നവാഗതനായ സവിന്‍ സായുടെ സംവിധാനത്തില്‍ വിപിന്‍ ദാസ് തിരക്കഥ നിര്‍വഹിച്ച വാഴ2. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായെത്തിയ ഈ സിനിമ വെറും എഴ് ദിവസം കൊണ്ട് 100 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.
ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ വൈറലായി മാറിയ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തിയ ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനായി മാറിയ താരങ്ങള്‍ വെള്ളിത്തിരയിലും തരംഗമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നത്.
ചിത്രത്തില്‍ വിനായകിന്റെ അച്ഛന്‍ വേഷത്തിലെത്തിയ ബിജു കുട്ടന്റെ പെര്‍ഫോമന്‍സിന് വലിയ കയ്യടികളുയരുന്നുണ്ട്. കോമഡി വേഷങ്ങളിലൂടെ മാത്രം തിളങ്ങിയ താരത്തിന്റെ ഈ ചുവടുമാറ്റം പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് ബിജു കുട്ടന്‍.
‘മറ്റ് സിനിമകള്‍ പോലെയല്ല, വാഴയിലെ പെര്‍ഫോമന്‍സിന് എനിക്ക് കിട്ടിയ ഹൈപ്പ് വേറെ തന്നെയായിരുന്നു. ഇതുവരെ ചെയ്തത് പോലുള്ള ഒരു കഥാപാത്രമേ അല്ല ഞാന്‍ വാഴയില്‍ ചെയ്തത്. ഇങ്ങനെയും അഭിനയിക്കുമോ എന്ന ചോദ്യങ്ങളൊക്കെ സിനിമ കണ്ടതിന് ശേഷം പലരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കോമഡി റോളുകളാണ് ഇത്രയും കാലം ചെയ്തിരുന്നതെങ്കിലും ഒരു ഗൗരവുമുള്ള വേഷം ചെയ്യണമെന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നു.
അത് വാഴ എന്ന സിനിമയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. എനിക്കും വിശ്വസിക്കാന്‍ പറ്റാത്ത രീതിയിലാണ് സിനിമയുടെ മുന്നേറ്റം. ഷൂട്ട് ചെയ്തപ്പോള്‍ അവിടെ ഉണ്ടായിരുന്നങ്കെില്‍ പോലും സിനിമ കണ്ട് ഞങ്ങള്‍ വണ്ടറടിച്ചു പോയി. അത് സവിന്റെയും വിപിന്‍ദാസിന്റെയും കഴിവാണ്. അത്തരത്തില്‍ ഒരു പ്രത്യേകയുള്ള സിനിമയാണ് വാഴ2,’ ബിജു കുട്ടന്‍ പറയുന്നു.
അഭിനയിച്ച വേഷങ്ങള്‍ ഏകദേശം എങ്ങനെയയായിരിക്കും സിനിമയില്‍ വരികയെന്ന് നമുക്ക് പ്രവചിപ്പിക്കാന്‍ കഴിയുമെന്നും എഡിറ്റിങ്ങും സംഗീതവുമൊക്കെ ബ്ലെന്‍ഡ് ചെയ്ത് വരുമ്പോള്‍ സിനിമയില്‍ മറ്റൊരു വിഷനാണ് വരികയെന്നും ബിജു കുട്ടന്‍ പറഞ്ഞു. എന്നാല്‍ വാഴ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് അതിന്റെ സംവിധായകരും അണിയറപ്രവര്‍ത്തകരും ഒരുക്കിയിരിക്കുന്നതെന്നും ഒരോ സീനും പ്ലേയ്‌സ് ചെയ്തിരിക്കുന്നത് വളരെ മനോഹമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനാകും ബിജു കുട്ടനും തമ്മിലുള്ള രൂപ സാദൃശ്യവും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇമോഷണല്‍ സീനുകള്‍ കയ്യടക്കത്തോടെ മനോഹരമായി ബിജു കുട്ടന്‍ അവതരിപ്പിച്ചുവെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
ഡബ്ല്യ. ബി.ടി.എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നിവയുടെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഇന്നലെയാണ് സിനിമ നൂറ് കോടി ബോക്‌സ് ഓഫീസില്‍ ഇടം പിടിച്ചത്.
Content Highlight: Biju Kuttan talks about his role in Vazha 2