| Tuesday, 28th April 2026, 12:02 pm

അന്ന് ബസ് ചാർജ് കൂട്ടി ചോദിച്ചപ്പോൾ പോലും അവർ തന്നില്ല; 25 രൂപ ചോദിച്ചിട്ട് തന്നില്ലല്ലോ എന്ന് പറഞ്ഞ് ഇറങ്ങി: ബിജു കുട്ടൻ

നന്ദന എം.സി

മിമിക്രി വേദികളിലൂടെ കഴിവ് തെളിയിച്ച് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് ബിജുക്കുട്ടൻ. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രതിസന്ധികൾ നേരിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് ബിജുക്കുട്ടൻ എത്തിയത്.

ബിജു കുട്ടൻ, Photo: YouTube/ Screengrab

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ പോത്തൻ വാവാ എന്ന ചിത്രത്തിലൂടെയാണ് ബിജുക്കുട്ടൻ കൂടുതൽ ശ്രദ്ധ നേടിയത്. അതിന് പിന്നാലെ നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ട്രൂപ്പിൽ കളിക്കാൻ പോകുമ്പോൾ 125 രൂപയാണ് തരുക. ആ സമയം എല്ലാവർക്കും പൈസ കൂട്ടി കൊടുത്തു. എനിക്ക് മാത്രം കൂട്ടിയില്ല. അപ്പോൾ ഞാൻ ചോദിച്ചു എനിക്കൊരു 25 രൂപ കൂട്ടി തരുമോ ബസിന് പൈസ കൂടിയെന്ന്, ഇല്ല ഇല്ല തനിക്ക് ആ പൈസയെ ഉള്ളു നമുക്ക് എല്ലാവർക്കും കൂട്ടാൻ പറ്റില്ല. ഇപ്പോൾ ഉള്ള 125 ൽ 25 കുറയ്ക്കാനാണ് നോക്കുന്നത് എന്നാൽ ഇപ്പോൾ കുറയ്ക്കുന്നില്ല എന്ന് അവർ പറഞ്ഞു.

വാഴ 2 , Photo: Biju kuttan/ Facebook

അയ്യോ വേണ്ട 125 രൂപയ്ക്ക് വന്നോളാം എന്നെ മാറ്റല്ലേ എന്ന് ഞാനും പറഞ്ഞു. കാരണം നമുക്ക് ഒരു പിടിവള്ളിയാണല്ലോ കളയാൻ പാടില്ലല്ലോ. ഞാൻ അന്ന് ഇറങ്ങി പോയിരുന്നെങ്കിൽ നഷ്ട്ടമായിരുന്നേനെ കാരണം ആൻ ഇറങ്ങിയിരുന്നെങ്കിൽ എന്റെ പെർഫോമൻസ് രസിക കാണില്ലായിരുന്നു.

രസിക കണ്ടതുകൊണ്ട് നേരെ 500 രൂപയ്ക്ക് എന്നെ അവിടേക്ക് വിളിച്ചു,. അന്നെനിക്ക് പോകാൻ വിഷമമുണ്ടായിരുന്നില്ല കാരണം ‘അന്നെനിക്ക് 25 രൂപ ചോദിച്ചിട്ട് തന്നില്ലല്ലോ അതുകൊണ്ട് ഞാൻ പോവുകയാണെന്ന് പറഞ്ഞ് ഞാൻ പോന്നു,’ ബിജുക്കുട്ടൻ പറഞ്ഞു.

സവിൻ സ ഒരുക്കിയ വാഴ 2 വാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഇൻസ്റ്റാഗ്രാം റീലിസിലൂടെ പ്രേക്ഷക മനസിൽ കയറിക്കൂടിയ ഹാഷിർ. അലൻ, അജിൻ, വിനായക് തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ സുധീഷ്, അൽഫോൺസ്പുത്രൻ, അജു വർഗീസ് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Biju Kuttan says that even when he asked for an increase in the bus fare, they didn’t give it to him.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more