| Sunday, 16th September 2018, 6:53 pm

ഡ്യൂട്ടിക്കിടെ നഴ്‌സിനെതിരെ ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരിയടിച്ച് നഴ്‌സുമാര്‍; വീഡിയോ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ട്രൈയിനിയായ നഴ്‌സിനോട് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം കാണിച്ച ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്. ബീഹാറിലെ കാട്ടിഹാറിലാണ് സംഭവം.

തുടര്‍ന്ന് നഴ്‌സുമാര്‍ ഡോക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡീയ ഏറ്റെടുത്തു. ഇരയായ നഴ്‌സ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


ALSO READ: മലാനാ ക്രീം തേടി പോകുന്നവര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഹിമാചല്‍ മന്ത്രിസഭ


എ.എന്‍.ഐ ന്യൂസ് ഏജന്‍സിയാണ് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.



ലൈംഗികാതിക്രമം ഉണ്ടായിട്ടും, അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ ഡോ.ജാവേദിനെ മര്‍ദിച്ചത്. സീനിയർ ഓഫിഷ്യൽസുമായുള്ള മീറ്റിംഗിലേക്ക് ഇടിച്ച് കയറിയ നഴ്സുമാർ ഡോക്ടരെ കൈകാര്യം ചെയ്യുകയായിരുന്നു.


ALSO READ: അവസരം തന്നാല്‍ പെട്രോള്‍ 35-40 രൂപക്ക് ഉള്ളില്‍ ലഭ്യമാക്കും; പണത്തിന് പിന്നാലെ പോകാറില്ല പണം എന്നെ തേടി വരികയാണ്; ബാബാ രാംദേവ്


സംഭവത്തില്‍ സമീപത്തുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡോ. ജാവേദ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

We use cookies to give you the best possible experience. Learn more