| Thursday, 2nd September 2010, 1:03 pm

ത­ട്ടി­കൊ­ണ്ടു പോ­യ ഒരു പോ­ലി­സു­ദ്യോ­ഗസ്ഥ­നെ മാ­വോ­വാ­ദി­കള്‍ കൊ­ല­പ്പെ­ടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാ­റ്റ്‌­ന: മാ­വോ­വാ­ദി­കള്‍ ത­ട്ടി­കൊ­ണ്ടു പോയ പോ­ലി­സു­കാ­രില്‍ ഒ­രാ­ളെ കൊ­ല­പ്പെ­ടു­ത്തി. അഭ­യ് യാ­ദ­വി­നെ­യാ­ണ് വ­ധിച്ചത്. ര­ണ്ടാമ­ത്തെ അ­ന്ത്യ­ശാ­സ­ന­വും വ്യാ­ഴാഴ്­ച രാ­വിലെ അ­വ­സാ­നി­ച്ചി­ട്ടും സര്‍­ക്കാര്‍ മാ­വോ­വാ­ദി­ക­ളു­ടെ ആ­വ­ശ്യ­ങ്ങള്‍­ക്കു മു­ന്നില്‍ മു­ട്ട­ുമ­ടക്കാ­ത്ത­തി­നാ­ലാ­ണിത്. മൂ­ന്നു പോ­ലി­സുകാര്‍ ഇ­പ്പോ­ഴും മാ­വോ­വാ­ദി­ക­ളു­ടെ ത­ട­വി­ലാണ്.

വ്യാ­ഴാഴ്­ച ചേ­രു­ന്ന ജ­ന ­അ­ദാ­ല­ത്തില്‍ പോ­ലി­സു­കാ­രു­ടെ കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കു­മെ­ന്ന് മാ­വോ­വാ­ദി­ക­ളു­ടെ വ­ക്താ­വ് അ­വി­നാ­ശ് ഒ­രു പ്രാ­ദേശി­ക ചാ­ന­ലി­നെ വി­ളി­ച്ച­റി­യി­ച്ചി­രുന്നു.

ലാ­ഖി­സ­രാ­യ് ജില്ല­യില്‍ പി­ടി­യിലാ­യ എ­ട്ടു മാ­വോ­വാ­ദിക­ളെ വി­ട്ട­യ­ച്ചി­ല്ലെ­ങ്കില്‍ ഏറ്റു­മു­ട്ട­ലി­നി­ടെ ത­ട്ടി­കൊണ്ടു­പോ­യ നാ­ലു പോ­ലി­സു­കാ­രെ വ­ധി­ക്കു­മെ­ന്നാ­ണ് മാ­വോ­വാ­ദി­കള്‍ അറി­യി­ച്ചത്. എ­ന്തു സം­ഭാ­വി­ച്ചാലും അ­തി­നു­ത്ത­ര­വാ­ദി സം­സ്ഥാ­ന സര്‍­ക്കാ­രാ­യി­രി­ക്കു­മെ­ന്ന് അ­വി­നാ­ശ് പ­റഞ്ഞു.

എ­ന്നാല്‍ പോ­ലി­സു­കാ­രു­ടെ ഹ­താ­ശരായ കു­ടും­ബാം­ഗ­ങ്ങള്‍ മു­ഖ്യ­മന്ത്രി നി­തീ­ഷ് കു­മാറി­നോ­ട് അ­വ­രു­ടെ വി­ടു­ത­ലി­നാ­യി ഇ­പ്പോഴും അ­പേ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.
അ­തേ­സമ­യം ബ­ന്ദി­യാ­ക്ക­പ്പെട്ട പോ­ലി­സു­കാ­രന്‍ അജ­യ് യാ­ദ­വി­ന്റെ ഭാ­ര്യ ര­ജ്‌­നി നി­തീ­ഷ് കു­മാ­റി­ന്റെ വീ­ടി­നു മു­ന്നില്‍ കു­ത്തി­യി­രി­പ്പു സമ­രം ന­ട­ത്തി­യെ­ങ്കിലും അ­സു­ഖ­ത്തെ­ത്തു­ടര്‍­ന്ന് ആ­ശു­പ­ത്രില്‍ പ്ര­വേ­ശി­പ്പിച്ചു.

We use cookies to give you the best possible experience. Learn more