| Wednesday, 22nd July 2020, 8:16 am

ബീഹാറില്‍ ബി.ജെ.പി നിയമസഭ കൗണ്‍സില്‍ അംഗം കൊവിഡ് ബാധിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറിലെ ബി.ജെ.പി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ബി.ജെ.പി നിയമസഭ കൗണ്‍സില്‍ അംഗമായ സുനില്‍കുമാര്‍ സിംഗ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് 66 വയസ്സുണ്ടായിരുന്നു.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം. പ്രമേഹരോഗിയായ സുനില്‍കുമാറിനെ കഴിഞ്ഞ ദിവസം രക്തസമ്മര്‍ദ്ദം കൂടി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ധര്‍ബാംഗ നിയോജകമണ്ഡത്തില്‍ നിന്നുള്ള പ്രതിനിധിയാണ് സുനില്‍കുമാര്‍ സിംഗ്. കൊവിഡ് ടെസ്റ്റ് പോസിറ്റീവായതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 13 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം സംസ്ഥാന നിയമസഭയിലെ ആറ് പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more