| Sunday, 19th October 2025, 1:16 pm

'ബിഗ് ബോസ് മലയാളം' എവിക്ഷൻ വിവരങ്ങൾ ചോർത്തുന്നു; നിയമ നടപടിയുമായി അധികൃതർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ തന്നെ പ്രധാന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. റിയാലിറ്റി ഷോയുടെ 7ാം സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മോഹൻലാലാണ് ഷോയുടെ അവകാരകൻ.

എന്നാൽ, റിയാലിറ്റി ഷോ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഷോയിലെ പ്രധാനപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പ്രത്യേകിച്ച് എവിക്ട് ആയിപ്പോകുന്ന മത്സരാർത്ഥിയുടെ വിവരങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചാനൽ അധികൃതർ കർശന നിയമനടപടികൾക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പ്രേഷകരിൽ നിന്നും ലഭിച്ച പരാതികളെ തുടർന്നാണ് ഈ നടപടി.

പരിപാടിക്കിടയിൽ അവതാരകനായ മോഹൻലാൽ തന്നെ ഇത്തരം പ്രവർത്തിക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ചില അക്കൗണ്ടുകൾക്കെതിരെ ലീഗൽ നോട്ടീസും അയച്ചിരുന്നു. പിന്നാലെ കുറച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പിൻവാങ്ങിയെങ്കിലും 25ഓളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരം ചോർച്ചകൾ പരിപാടിയുടെ രസവും ദൃശ്യാവേശവും തകർക്കുന്നതാണെന്നും ള്ളടക്കത്തിന്റെ മൂല്യത്തെ ബാധിക്കുന്നതും പ്രൊഡക്ഷൻ ടീമിന്റെ പരിശ്രമത്തെ അപമാനിക്കുന്നതുമാണ് ഈ പ്രവർത്തികളെന്നും ഏഷ്യാനെറ്റ് അറിയിച്ചു. അതിനാൽ, ഇത്തരം സ്വതന്ത്ര അക്കൗണ്ടുകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ചാനൽ അറിയിച്ചു.

നിലവിൽ 7ാം സീസൺ 12ാം വാരത്തിലേക്ക് കടക്കുകയാണ്. 10 മത്സരാർത്ഥികളാണ് നിലവിൽ ഹൗസിനുള്ളിൽ ഉള്ളത്. അതിന്ന് ഒമ്പതായി ചുരുങ്ങും. എല്ലാ വാരത്തിലും അവസാനത്തിലാണ് എവിക്ഷനുള്ളത്. പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലാണ് എവിക്ട് ആക്കേണ്ട മത്സരാർത്ഥിയെ തീരുമാനിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാർ വഴിയാണ് വോട്ട് ചെയ്യാൻ സാധിക്കുക.

Content Highlight: Bigg Boss Malayalam eviction information leaked; authorities take legal action

We use cookies to give you the best possible experience. Learn more