| Wednesday, 3rd July 2019, 11:15 pm

ബിഗ് ബോസ് തമിഴില്‍ പങ്കെടുക്കുന്ന നടിമാരായ വനിത വിജയകുമാറിനേയും മീര മിഥുനേയും പൊലീസ് ചോദ്യം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: ബിഗ് ബോസ് തമിഴ് പതിപ്പിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടിമാരായ വനിത വിജയകുമാര്‍, മീര മിഥുന്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തെന്ന് റിപ്പോര്‍ട്ട്.

തന്റെ മകളെ മുന്‍ ഭര്‍ത്താവ് ആനന്ദ് രാജന്‍ തട്ടിക്കൊണ്ടുപോയെന്ന് വനിത വിജയകുമാര്‍ ബിഗ്‌ബോസില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധമായാണ് പൊലീസ് വനിതയെ ചോദ്യം ചെയ്യാനെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2012ലാണ് ഇരുവരും വിവാഹ മോചിതരാകുന്നത്.

ഒരു ഡിസൈനര്‍ നല്‍കിയ പരാതിയിലാണ് മീര മിഥുനെ പൊലീസ് ചോദ്യം ചെയ്തത്. 50000 രൂപ പറ്റിച്ചെന്നാണ് ഡിസൈനര്‍ പരാതി നല്‍കിയത്. മിസ് സൗത്ത് ഇന്ത്യ എന്ന ലോഗോ അനുവാദമില്ലാതെ ഉപയോഗിച്ച് മീര മിസ് തമിഴ്‌നാട് സൗന്ദര്യ മത്സരം നടത്തിയെന്നാണ് പരാതി. 2016ലെ മിസ് സൗത്ത് ഇന്ത്യ വിജയിയായിരുന്നു മീര.

വിജയ് ടി.വിയിലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. കമല്‍ഹാസനാണ് പരിപാടിയുടെ അവതാരകന്‍. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലാണ് ബിഗ് ബോസിന്റെ സെറ്റൊരുക്കിയിരിക്കുന്നത്.

അതേസമയം, മകളെ തട്ടിക്കൊണ്ടു പോയെന്ന ആനന്ദരാജന്റെ പരാതിയില്‍ നടി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കാന പോലീസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം പരാതി നല്‍കിയത്.

തന്റെ പക്കല്‍നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് തിരിച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിക്കുന്നു. മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹരജി ആനന്ദരാജ് നല്‍കിയിരുന്നു. മകളെ വനിത കടത്തിക്കൊണ്ടു പോയെന്നും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും ആനന്ദരാജ് ആരോപിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more