അൻവർ റഷീദ്, രൺജി പണിക്കർ, ലാൽ, ഷാഫി, രഞ്ജിത്ത്, മാർട്ടിൻ പ്രക്കാട്ട്, ടി കെ രാജീവ് കുമാർ, ഷാജി കൈലാസ് എന്നിവരുടെ കൂടെ പ്രവർത്തിച്ച സംവിധായകനാണ് ജി. മാർത്താണ്ഡൻ.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഛോട്ടാ മുംബൈ, ബിഗ് ബി എന്നീ സിനിമകളെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹത്തിന് പറയാൻ ഒരുപാടുണ്ടാകും.
കാരണം രണ്ടും ഒരേ സമയത്ത് ഷൂട്ട് ചെയ്ത സിനിമകളായിരുന്നു ഛോട്ടാ മുംബൈ, ബിഗ് ബി എന്നിവ. ഛോട്ടാ മുംബൈ യിൽ മാർത്താണ്ഡനും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
മമ്മൂട്ടിയോടൊപ്പം ജി. മാർത്താണ്ഡൻ
‘ഛോട്ടാ മുംബൈ ഫോർട്ട് കൊച്ചിയിലാണ് ഷൂട്ട് ചെയ്തത്. കാരണം ഇപ്പോഴത്തെ ജനറേഷന്റെ രീതി അനുസരിച്ച് അൻവർ മേക്ക് ചെയ്ത ഒരു സിനിമയായിരുന്നു. ആ ട്രെൻഡ് ഒക്കെ ഇപ്പോഴും നിൽക്കുന്നുണ്ട്’ അദ്ദേഹം പറഞ്ഞുതുടങ്ങി.
വളരെ തിരക്കുള്ള ഫോർട്ട് കൊച്ചിയിൽ വെച്ചിട്ടാണ് ഈ രണ്ടു സിനിമകളും ഷൂട്ട് ചെയ്തത്. തൊട്ടപ്പുറത്ത് മമ്മൂട്ടിയെങ്കിൽ ഇപ്പുറത്ത് മോഹൻലാൽ.
രണ്ട് ക്ലോസ് ആയ സഹോദരൻമാരെ പോലെയുള്ളവരുടെ സിനിമകൾ. അതിൽപരം മാർത്താണ്ഡന് സന്തോഷിക്കാൻ എന്തുവേണം? രാത്രിയാകുമ്പോൾ രണ്ടു സെറ്റിലേയും എല്ലാവരും ഒരു മുറിയിൽ ആയിരിക്കും.
ബിഗ് ബി ചിത്രത്തിലെ രംഗം
എന്നാൽ രണ്ട് സിനിമകളും ഒരേ സമയത്ത് റിലീസ് ആകുന്നത് കൊണ്ട് അപ്പോൾ ഫാൻസ് തമ്മിൽ ഫൈറ്റുണ്ടായിരുന്നു. എന്നാൽ അതൊന്നും മാർത്താണ്ഡനെയോ അൻവർ റഷീദിനെയോ അല്ലെങ്കിൽ അമൽ നീരദിനെയോ ബാധിച്ചിട്ടില്ല.
രണ്ട് ആഴ്ചകളുടെ ഇടവേളയിൽ സിനിമ റിലീസ് ചെയ്തു. ഛോട്ടാ മുംബൈ ഹിറ്റായപ്പോൾ ബിഗ് ബി തിയേറ്ററിൽ അത്ര ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാലും പിൽക്കാലത്ത് എല്ലാവരും വാഴ്ത്താനും തുടങ്ങി. രണ്ടുസിനിമകളെക്കുറിച്ചും ജി. മാർത്താണ്ഡന് പറയാനുള്ളത് ഇതാണ്,
‘രണ്ട് പടവും വേറേ ലെവലായിരുന്നു. മലയാള സിനിമയുടെ ട്രെൻഡ് മാറ്റിയ സിനിമയാണ് ബിഗ് ബി‘
Content Highlight: Big B, who was not impressed in the theater; Big B later received praise