| Friday, 11th July 2025, 4:53 pm

ജയസൂര്യക്ക് കിട്ടിയ അടി എനിക്ക് റിയല്‍ ലൈഫില്‍ കിട്ടിയതാണ്: ബിബിന്‍ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കി നാദിര്‍ഷാ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിബിന്‍ ജോര്‍ജ് ആദ്യമായി തിരക്കഥയൊരുക്കിയ ഈ സിനിമ അന്ന് സൂപ്പര്‍ ഹിറ്റുമായിരുന്നു.

അമര്‍ അക്ബര്‍ അന്തോണിയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച സീനായിരുന്നു ജയസൂര്യയുടെ കഥാപാത്രത്തിന് തിയേറ്ററില്‍ വെച്ച് അടികിട്ടുന്നത്. ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍. ജയസൂര്യയുടെ കഥാപാത്രത്തെ പൊലീസ് അടിക്കുന്ന സീന്‍ തന്റെ ജീവിതത്തില്‍ നടന്നതാണെന്നും അതുപോലെ ഒരു അടി തനിക്കും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സെക്കന്റ് പാര്‍ട്ട് കാണാനായി തിയേറ്ററില്‍ പോയതാണെന്നും നല്ല തിരക്കായതിനാല്‍ പൊലീസിനോട് ടിക്കറ്റെടുത്തു തരാന്‍ താന്‍ ആവശ്യപ്പെട്ടെന്നും ബിബിന്‍ ജോര്ജ് പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോള്‍ പൊലീസിന്റെ അടുത്ത് നിന്ന് തനിക്ക് അടി കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബിബിന്‍ ജോര്‍ജ്.

‘അമറില്‍ പൊലീസ് പിടിച്ച് ജയസൂര്യയെ അടിക്കുന്ന സീനുണ്ട്. അത് എന്റെ റിയല്‍ ലൈഫില്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഭരത് ചന്ദ്രന്‍ ഐ.പി. എസ് കാണാന്‍ പോയതാണ് തിയേറ്ററില്‍. നല്ല തിരക്കാണ്. തിരക്കിന്റെ പെരുന്നാളാണ് തിയേറ്ററില്‍. അന്ന് ഞാന്‍ ഫസ്റ്റ് ഷോയ്ക്ക് ഇതുപോലെ മുമ്പില്‍ ചെന്നിട്ട് ടിക്കറ്റ് എടുത്ത് തരുമോ എന്ന് ചോദിച്ചു. അപ്പോള്‍ സാര്‍ ഒറ്റ അടി അടിച്ചു. നിനക്ക് ഇന്ന് തന്നെ സിനിമ കാണണോടാ എന്നും പറഞ്ഞ് അടിച്ചു(ചിരി). അതെനിക്കിട്ട് കിട്ടിയ അടിയാണ്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

അമര്‍ അക്ബര്‍ അന്തോണിയിലെ ഒരു പര്‍ട്ടിക്കുലര്‍ സീന്‍ തന്റെ ജീവിതത്തില്‍ നടന്നതാണെന്ന് ബിബിന്‍ പറയുന്നു.

Content Highlight: Bibin says that a particular scene in Amar Akbar Anthony happened in his life.

We use cookies to give you the best possible experience. Learn more