| Thursday, 26th March 2026, 3:29 pm

ചരിത്രത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തിലേക്ക് രണ്ടിന്റെ ദൂരം മാത്രം; സിംഹാസനം വാഴാന്‍ ഭുവി!

ഫസീഹ പി.സി.

ക്രിക്കറ്റ് ലോകം പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ഐ.പി.എല്‍ ആവേശത്തിലേക്ക് കടക്കുകയാണ്. മാര്‍ച്ച് 28ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇനി രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലാണ് 19ാം സീസണിലെ ആദ്യ മത്സരം. ആര്‍. സി. ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബെംഗളുരുവിന്റെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഐ.പി.എല്ലില്‍ 200 വിക്കറ്റുകള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കാനാണ് താരത്തിന് അവസരമുള്ളത്.

ഭുവനേശ്വർ കുമാർ. Photo: IPL

ഇതിനായി ഭുവനേശ്വറിന് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് വേണ്ടത്. ടൂര്‍ണമെന്റില്‍ ഇതുവരെ 198 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 190 മത്സരങ്ങളില്‍ കളിച്ച് 27. 33 ശരാശരിയില്‍ പന്തെറിഞ്ഞാണ് പേസര്‍ ഇത്രയും വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്.

പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്സ്, ബെംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായി ഭുവി ഐ.പി.എല്ലിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

യുസ്വേന്ദ്ര ചഹൽ.

ഈ സീസണില്‍ ഭുവിക്ക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ 200 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കാം. നിലവില്‍ ടൂര്‍ണമെന്റില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് വിക്കറ്റ് വേട്ടയില്‍ 200 കടന്നിട്ടുള്ളത്. താരം 221 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഒപ്പം, 200 വിക്കറ്റ് നേട്ടത്തിലെത്തുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടവും ഭുവിക്ക് തന്റെ പേരില്‍ ചാര്‍ത്താം. ഇതുവരെ പേസര്‍ക്കും ഇതുവരെ ഈ നേട്ടത്തിലെത്താന്‍ സാധിച്ചിട്ടില്ല. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ പേസര്‍ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയാണ്. താരത്തിനാകട്ടെ 183 വിക്കറ്റുകളാണുള്ളത്.

Content Highlight: Bhuvaneshwar Kumar needs two wickets to become first pacer to complete  200 wickets in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more