| Wednesday, 30th October 2019, 2:53 pm

ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ഭൂപീന്ദര്‍ സിംഗ് ഹൂഡ; 'ജെ.ജെ.പിയുടെ ട്രാക്ക് റെക്കോര്‍ഡ് അങ്ങനെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാര്‍ കാലം തികക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. സര്‍ക്കാര്‍ കാലം തികയ്ക്കണമെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നുമാണ് തന്റെ ആഗ്രഹമെങ്കിലും ഇരുപാര്‍ട്ടികളുടെയും ചരിത്രം പഠിക്കുമ്പോള്‍ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.

ജെ.ജെ.പി രൂപീകരിച്ച് പത്ത് മാസം ആവുമ്പോഴേക്കും മൂന്നു സഖ്യത്തിലേര്‍പ്പെട്ടു കഴിഞ്ഞു അവര്‍. ആദ്യം ആംആദ്മി പാര്‍ട്ടിയുമായി, പീന്നീട് ബി.എസ്.പിയുമായി, ഇപ്പോള്‍ ബി.ജെ.പിയുമായി-ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്നോട് ജയിലില്‍ പോവാന്‍ കാത്തിരിക്കാന്‍ പറഞ്ഞ ജെ.ജെ.പി നേതാവ് ദിഗ്‌വിജയ് ചൗതാലയോടും ഹൂഡ പ്രതികരിച്ചു. താന്‍ രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നുവെന്നും ബി.ജെ.പിയുമായി ചേര്‍ന്നതില്‍ ജെ.ജെ.പി അണികള്‍ക്കുള്ള രോഷം പുറത്തറിയായതിരിക്കാനാണ് തന്നോടുള്ള പ്രസ്താവനകള്‍ എന്നും ഹൂഡ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more